തിരുവനന്തപുരം. കഴക്കൂട്ടം കാരോട് ബൈപ്പാസിൽ ടൂറിസ്റ്റ് ബസ്സിന് തീപിടിച്ചു.ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ്സിന് ആണ് തീ പിടിച്ചത്. 18 ഓളം യാത്രക്കാർ ബസ്സിലുണ്ടായിരുന്നു.യാത്രക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. പാറശ്ശാല തിരുപുറം ആർസി ചർച്ചിന് സമീപം എത്തിയപ്പോൾ ബസ്സിന്റെ മുന്നിൽ നിന്നും തീ പടർന്നതോടെ
ഡ്രൈവർ ബസ് നിർത്തുകയായിരുന്നു. യാത്രക്കാരെ പുറത്തേക്ക് ഇറക്കുന്നതിനിടയ്ക്ക് തീ പടര്ന്നു. നെയ്യാറ്റിൻകര നിന്നും പൂവാറിൽ നിന്നും രണ്ട് ഫയർ യൂണിറ്റ് എത്തിയാണ് തീ അണച്ചത്. മുരഹര ബസിനാണ് തീ പിടിച്ചത്
ഡ്രൈവർ ക്യാബിനും യാത്രക്കാരുടെ രണ്ട് ക്യാമ്പിനും പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം