രണ്ടര വയസ്സുകാരിയെ അങ്കണവാടി ടീച്ചർകമ്പി കൊണ്ടടിച്ചതായി പരാതി

Advertisement

തിരുവനന്തപുരം. വെമ്പായം ചിറമുക്കിൽ രണ്ടര വയസ്സുകാരിയെ അങ്കണവാടി ടീച്ചർ
കമ്പി കൊണ്ടടിച്ചതായി പരാതി.
ചിറമുക്ക് സ്വദേശികളായ സീന -മുഹമ്മദ് ഷാ ദമ്പതികളുടെ മകൾക്കാണ് അടിയേറ്റത്.. കുട്ടിയെ മർദ്ദിച്ചിട്ടില്ലെന്ന് അംഗനവാടി ടീച്ചർ

കഴിഞ്ഞദിവസം കുട്ടി വീട്ടിലെത്തിയപ്പോഴാണ് കൈത്തണ്ടയിൽ ചുവന്ന പാട് കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അങ്കണവാടി ടീച്ചർ ബിന്ദു ഷൂ റാക്കിന്റെ കമ്പി കൊണ്ട് അടിച്ചതായി മനസ്സിലായത്. അംഗനവാടിയിലെ തന്നെ മറ്റൊരു കുട്ടിക്കും മർദ്ദനമേറ്റതായി ആക്ഷേപമുണ്ട്

ടീച്ചർ ബിന്ദുവിനെതിരെ രക്ഷകർത്താക്കൾ ചൈൽഡ് ലൈനിന് പരാതി നൽകി. ചൈൽഡ് ലൈൻ പരാതി പോലീസ് ഉൾപ്പെടെ കൈമാറിയതായാണ് വിവരം.അതേ സമയം കുട്ടിയെ മർദ്ദിച്ചിട്ടില്ലെന്നാണ് അംഗനവാടി ടീച്ചറുടെ വിശദീകരണം..

LEAVE A REPLY

Please enter your comment!
Please enter your name here