നെയ്യാറ്റിൻകര .ഗോപൻ സ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്താൻ ഒരുങ്ങി പോലീസ്. നിലവിൽ മാൻ മിസ്സിങ്ങിന് കേസെടുത്താണ് പോലീസ് അന്വേഷണം. കലക്ടറിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് അന്വേഷണം നടത്താനാണ് പോലീസ് നീക്കം. ഇന്നോ നാളെയോ കല്ലറ പൊളിച്ചേക്കും.
അയൽവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ പോലീസ് കേസ് എടുത്തിരിക്കുന്നത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് കഴിഞ്ഞദിവസം കലക്ടർക്ക് സമർപ്പിച്ചിരുന്നു. ജീവനോടെയാണോ സമാധി ഇരുത്തിയത് അതോ മരണശേഷമാണോ എന്നുള്ള കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശം അനുസരിച്ച് മാത്രമായിരിക്കും പോലീസ് നീക്കം. ഗോപൻ സ്വാമിയുടെ മരണത്തിൽ ദുരൂഹതയുണ്ട് എന്നാണ് പ്രദേശവാസികളുടെ ആരോപണവും പരാതിയും.