ഹണിറോസിന്റെ പരാതിയും ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റും കത്തി നില്‍ക്കുമ്പോള്‍ ഈ വിഷയത്തില്‍ സന്തോഷ് പണ്ഡിറ്റും അഭിപ്രായവുമായി രംഗത്ത്
ബോബി ചെമ്മണ്ണൂര്‍ ഈ വിഷയത്തെ തമാശയായി കണ്ടുവെന്നും എന്നാല്‍ ഹണി റോസ് വളരെ ഗൗരവമായാണ് സ്വീകരിച്ചതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. നിയമം അനുശാസിക്കുന്ന ഏത് വസ്ത്രവും ധരിച്ചുകൊണ്ട് ഹണി റോസിന് പുറത്തിറങ്ങാനുള്ള അനുവാദം ഉണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. മൂന്ന് കക്ഷികളാണ് ഈ കേസിലുള്ളത്, ഹണി റോസും ബോബി ചെമ്മണ്ണൂരും പിന്നെ ആഭാസ കമന്റിടുന്ന ചിലരുമെന്നാണ് അദ്ദേഹം പറയുന്നത്.
മോശം കമന്റ് ഇടുന്ന പ്രമുഖരല്ലാത്ത ആളുകളെക്കുറിച്ച് ആദ്യം സംസാരിക്കണം. എന്ത് തോന്ന്യവാസവും എഴുതി വയ്ക്കാനുള്ള ഇടമല്ല സോഷ്യല്‍മീഡിയ. ഒരു വിഷയത്തില്‍ അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ആ അഭിപ്രായം മാന്യവും സഭ്യവുമായിരിക്കണം. കൈവിട്ടുപോവുന്ന സാഹചര്യം ഉണ്ടായാലും അതൊക്കെയും സൂക്ഷിച്ചു തന്നെ കൈകാര്യം ചെയ്യണം; സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഇത്തരം കമന്റുകള്‍ കൈവിട്ടുപോയാല്‍ ശിക്ഷ ഉറപ്പാണ്. ഇതില്‍ നിങ്ങള്‍ക്കെതിരെ
കേസ് വന്നാല്‍ പെടുമെന്ന കാര്യമുറപ്പാണ്. ഈ പ്രമുഖ കോടീശ്വരന്‍ തമാശ എന്ന രീതിയില്‍ ഡബിള്‍ മീനിങ് പറയുകയും അത് അദ്ദേഹത്തിന്റെ കൂട്ടുകാരും അതേ മാനസിക അവസ്ഥയുള്ള ആളുകളും നന്നായി രസിക്കുകയും ചെയ്തിട്ടുണ്ട്; സന്തോഷ് പറഞ്ഞു. കുന്തിദേവി എന്ന് വിളിച്ചിടത്താണ് ഇപ്പോഴത്തെ പ്രശ്നത്തിന്റെ തുടക്കം. അദ്ദേഹത്തിന്റെ മാനസികാവസ്ഥയുള്ളവര്‍ക്ക് ഇത് തമാശയായി തോന്നും. എന്നാല്‍ മറ്റുള്ളവര്‍ക്ക് അങ്ങനെ തോന്നണമില്ല. കുന്തിദേവി ഒരു ചീത്ത വാക്കല്ല, പക്ഷേ അതിനും രണ്ട് വശങ്ങളുണ്ട്. ചിലര്‍ക്കിതൊരു അശ്ലീല വാക്കായി തോന്നുന്നതിന് കാരണവുമുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാട്ടി