അമിതവേഗതയിൽ എത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാവ് മരിച്ച സംഭവം, ഡ്രൈവർക്കെതിരെ നരഹത്യ കേസെടുക്കണമെന്ന് യുവാവിന്റെ കുടുംബം

Advertisement

കണ്ണൂർ. മുഴപ്പിലങ്ങാട് അമിതവേഗതയിൽ എത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ നരഹത്യ കേസെടുക്കണമെന്ന് യുവാവിന്റെ കുടുംബം. പൊലീസിനും, ഗതാഗത മന്ത്രിക്കും പരാതി നൽകി. അപകടത്തിന് ശേഷം പുറത്തുവന്ന സിസിടിവി ദൃശ്യത്തിലും കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധ വ്യക്തമാണ്.

ഈ മാസം ഏഴിന് തലശേരി സ്വദേശി മുഹമ്മദ്‌ ഷജ്മീറിന്റെ ജീവനെടുത്ത അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. വിവാഹ വാർഷിക ആഘോഷത്തിനായി കേക്ക് വാങ്ങി മുഴപ്പിലങ്ങാട്ടെ ഭാര്യ വീട്ടിലേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം. സർവീസ് റോഡിലൂടെ അമിത വേഗതയിലെത്തിയ കെഎസ്ആർടിസി ബസ് ഷജ്മീറിനെ ഇടിച്ചുവീഴ്ത്തി. ബസിനടിയിൽ കുടുങ്ങിയ സ്കൂട്ടറുമായി കെഎസ്ആർടിസി വീണ്ടും മുന്നോട്ടുപോയി.

അപകടം നടന്ന് അഞ്ച് ദിവസമായിട്ടും പൊലീസ് ഒരു നടപടിയും എടുത്തില്ലെന്നാണ് ഷജ്മീറിന്റെ കുടുംബത്തിന്റെ പരാതി. ഡ്രൈവർക്കെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് ആവശ്യം. അന്വേഷണം തുടരുന്നുവെന്നാണ് എടക്കാട് പൊലീസിന്റെ വിശദീകരണം. ഡ്രൈവർക്കെതിരെ കേസെടുത്തില്ലെങ്കിൽ കോടതിയെ ഉൾപ്പടെ സമീപിക്കാനാണ് ഷജ്മീറിന്റെ ബന്ധുക്കളുടെ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here