സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര്‍. നാസര്‍ മൂന്നാം തവണയും തുടരും

Advertisement

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര്‍. നാസര്‍ മൂന്നാം തവണയും തുടരും. എംഎല്‍എമാരായ യു പ്രതിഭ, എംഎസ് അരുണ്‍കുമാര്‍ എന്നിവരെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. പ്രതിഭ അടക്കം നാലുപേരാണ് ജില്ലാക്കമ്മിറ്റിയില്‍ പുതുതായി ഇടംനേടിയത്. കഴിഞ്ഞ ജില്ലാക്കമ്മിറ്റിയിലുണ്ടായിരുന്ന അഞ്ചുപേരെ ഒഴിവാക്കിയിട്ടുമുണ്ട്.

കായംകുളം എംഎല്‍എ യു പ്രതിഭ, മാവേലിക്കര എംഎല്‍എ എം എസ് അരുണ്‍കുമാര്‍, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുരേന്ദ്രന്‍, മാരാരിക്കുളം ഏരിയ സെക്രട്ടറി സി രഘുനാഥ് എന്നിവരാണ് പുതുതായി ജില്ലാ കമ്മിറ്റിയിലെത്തിയത്. 46 അംഗ ജില്ലാ കമ്മിറ്റിയെയാണ് ജില്ലാ സമ്മേളനം തെരഞ്ഞെടുത്തത്.

Advertisement