പത്തനംതിട്ടയിലെ കൂട്ട ബലാത്സംഗത്തിന്റെ ഞെട്ടൽ മാറും മുൻപെ മലപ്പുറത്തും യുവതിയെ കൂട്ട ബലാത്സംഗം ചെയ്തുവെന്ന് പരാതി. മലപ്പുറം അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ആണ് കൂട്ടബലാൽസംഗത്തിന് ഇരയാക്കിയാതായി പരാതി ഉയർന്നിട്ടുള്ളത്. നാട്ടുകാരും അകന്ന ബന്ധുക്കളുമടക്കം എട്ടിൽ അധികമാളുകൾ ചൂഷണത്തിന് ഇരയാക്കി എന്നാണ് യുവതിയുടെ ബന്ധുക്കളുടെ പരാതി. സംഭവത്തിൽ മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്‌തു. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരിയാക്കി യുവതിയുടെ 15 പവൻ സ്വർണം കവർന്നുഎന്നും കേസ്. കൊണ്ടോട്ടി ഡിവൈഎസ്പി യുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.
2022,23 വര്‍ഷങ്ങളിലാണ് യുവതി പീഡനത്തിന് ഇരയായത്. അയല്‍വാസിയായ യുവാവാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് തുടര്‍ച്ചയായി യുവതിയെ പലര്‍ക്കും ഇയാള്‍ കാഴ്ചവെച്ചതായും പരാതിയില്‍ പറയുന്നു. യുവതി മാനസിക വെല്ലുവിളി നേരിടുന്നതായി തിരിച്ചറിഞ്ഞാണ് പ്രതികള്‍ ചൂഷണം ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
അയല്‍വാസിയായ യുവാവില്‍ നിന്ന് യുവതി കടംവാങ്ങിയിരുന്നു. ഇത് തിരികെ കൊടുക്കാതെ വന്നപ്പോള്‍ യുവതിയെ പലയിടങ്ങളിലേക്ക് പ്രതി വിളിച്ചുവരുത്തി എന്നും പരാതിയില്‍ പറയുന്നു. മുഖ്യപ്രതി അയല്‍വാസിയോട് പീഡിപ്പിച്ച കാര്യം അബദ്ധത്തില്‍ പറഞ്ഞപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കള്‍ യുവതിയോട് കാര്യങ്ങള്‍ ചോദിച്ച് അറിയുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.