എസ്എന്‍ഡിപി,എന്‍‍എസ്എസ് സമസ്ത വേദികൾക്ക് പിന്നാലെ ഓർത്തോഡോക്സ് വേദിയിലും ചെന്നിത്തല

Advertisement

തിരുവനന്തപുരം. എസ്എന്‍ഡിപി,എന്‍‍എസ്എസ് സമസ്ത വേദികൾക്ക് പിന്നാലെ ഓർത്തോഡോക്സ് വേദിയിലും മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ നടന്ന ദൈവാലയ സംഗമത്തിലാണ് രമേശ്‌ ചെന്നിത്തല പങ്കെടുത്തത്.
മാവേലിക്കരയും പടിയോലയും എന്ന പുസ്തകത്തിൻ്റെ പ്രകാശനം രമേശ്‌ ചെന്നിത്തല നിർവ്വഹിച്ചു.
സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അധ്യക്ഷനായി. അവിട്ടം തിരുനാൾ ആദിത്യ വർമ തമ്പുരാൻ മുഖ്യാതിഥിയായി.