ഒന്‍പതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനും അപ്പൂപ്പന്റെ സുഹൃത്തും അറസ്റ്റിൽ

Advertisement

തിരുവനന്തപുരം. ഒന്‍പതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനും അപ്പൂപ്പന്റെ സുഹൃത്തും അറസ്റ്റിൽ. പോത്തൻകോട് കല്ലിയൂർ സ്വദേശികളായ അനീഷ്, ബാബുരാജ് എന്നിവരാണ് പിടിയിലായത്. കുട്ടിയുടെ മാതാവ് വിദേശത്തേക്ക് ജോലിക്കായി പോയ ശേഷമുള്ള കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം സ്കൂളിലെ അധ്യാപകരാണ് തിരിച്ചറിഞ്ഞത്. പിന്നാലെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോൾ കുട്ടിയാണ് വിവരം പുറത്തു പറഞ്ഞത്. പ്രതികളെ റിമാൻഡ് ചെയ്തു