തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം ലോഡ്ജിൽ സ്ത്രീയെ കഴുത്തറുത്ത് കൊന്ന് മധ്യവയസ്കൻ ആത്മഹത്യ ചെയ്തു

Advertisement

തിരുവനന്തപുരം. തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം ലോഡ്ജിൽ സ്ത്രീയെ കഴുത്തറുത്ത് കൊന്ന് മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. പേയാട് സ്വദേശികളായ കുമാരൻ – ആശ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. . ആശയെ കാണാനില്ല എന്ന് കാണിച്ചു ഭർത്താവ് കഴിഞ്ഞദിവസം വിളപ്പിൽശാല പോലീസിൽ പരാതി നൽകിയിരുന്നു.

തിരുവനന്തപുരത്തെ സ്വകാര്യ ചാനലിലെ ജീവനക്കാരനാണ് മരിച്ച കുമാരൻ. രാവിലെ അഞ്ചുമണിക്ക് ഡ്യൂട്ടി ഉണ്ടായിരുന്ന കുമാരനെ സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെട്ട എങ്കിലും കിട്ടിയില്ല. ഇതേ ചാനലിലെ സഹപ്രവർത്തകൻ കൂടിയായ ലോഡ്ജ് ഉടമ മുറിയിൽ തട്ടി വിളിച്ചെങ്കിലും അനക്കം ഉണ്ടായില്ല. ഇതോടെ തമ്പാനൂർ പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തി കതക് ചവിട്ടി പൊളിച്ചാണ് അകത്തു കടന്നത്.

കഴുത്തറുത്ത് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു ആശയുടെ മൃതദേഹം. കുമാരൻ തൂങ്ങിയ നിലയിലും. ആശയെ കൊലപ്പെടുത്താൻ ഉപയോഗിച്ച രണ്ട് കത്തി മുറിക്കുള്ളില്‍ നിന്ന് പോലീസ് കണ്ടെത്തി. വിവാഹമോചിതനാണ് കുമാരൻ. രണ്ടു മക്കളുടെ അമ്മയാണ് ആശ. കൊലപ്പെടുത്താൻ വേണ്ടിയാണ് ആശയെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തിയത് എന്നാണ് പോലീസിന്റെ നിഗമനം. മുറിക്കുള്ളിൽ മൽപിടുത്തം നടന്നതായുള്ള തെളിവ് പോലീസിന് ലഭിച്ചു. ഇരുവരുടെയും ശരീരത്തിന് ക്ഷതമേറ്റ പാടുകൾ ഉണ്ട്. തമ്പാനൂർ SHOയുടെ നേതൃത്വത്തിലാണ് അന്വേഷണം.

ഫോറൻസിക് സംഘം ലോഡ്ജിൽ എത്തി വിശദമായി പരിശോധന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here