ശബരിമല. സന്നിധാനത്ത് നിന്നും രാജവെമ്പാലയെ പിടികൂടി. ഭസ്മക്കുളത്തിന് സമീപത്ത് നിന്നും രാവിലെ 10 മണിക്കാണ് സംഭവം. പിടികൂടിയ പാമ്പിനെ പമ്പയിലെത്തിച്ച് ഉൾവനത്തിൽ തുറന്നുവിട്ടു.
ഭസ്മക്കുളത്തിന് സമീപം കഴിഞ്ഞ ദിവസം പാമ്പിനെ കണ്ടതിനെ തുട൪ന്ന് നിരീക്ഷണം ശക്തമാക്കിയിരുന്നു. സന്നിധാനത്തും മരക്കൂട്ടത്തുമായി നവംബ൪ 15 മുതലുള്ള തീ൪ഥാടന കാലയളവിൽ ആകെ 243 പാമ്പുകളെയാണ് വനം വകുപ്പ് പിടികൂടിയത്