പീച്ചി ഡാം റിസർവോയറിൽ വീണ നാല് പെൺകുട്ടികളിൽ ഒരാൾ ചികിത്സക്കിടെ മരിച്ചു
തൃശൂർ: പീച്ചി ഡാം റിസർവോയറിൽ വീണ നാല് പെൺകുട്ടികളിൽ ഒരാൾ മരിച്ചു.തൃശൂർ പട്ടിക്കാട് സ്വദേശി അലീനയാണ് മരിച്ചത്.ഇന്നലെ രാത്രി 12 മണിയോടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനിയാണ്. റിസർവോയറില്‍ വീണ മറ്റ് മൂന്നു പേർ ചികില്‍സയില്‍ തുടരുകയാണ്. ആൻ ഗ്രേയ്സ്, എറിൻ, നിമ എന്നിവരാണ് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളളത്. സുഹൃത്തിൻ്റെ വീട്ടില്‍ പളളി തിരുന്നാള്‍ ആഘോഷത്തിന് വന്നതായിരുന്നു പെണ്‍കുട്ടികള്‍. ഡാം റിസർവോയറില്‍ ചെരുപ്പ് വീണത് എടുക്കാൻ ശ്രമിക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.