സന്നിധാനത്ത് ഭക്തിപ്രഹര്‍ഷം, മകര വിളക്ക് ദർശനം നാളെ

Advertisement

ശബരിമല. സന്നിധാനത്ത് ഭക്തിപ്രഹര്‍ഷം മകര വിളക്ക് ദർശനം നാളെ. സന്നിധാനത്തേക്ക് തീർത്ഥാടക തിരക്ക് വർധിച്ചു. സൂര്യൻ ധനു രാശിയിൽ നിന്നും മകര രാശിയിലേക്ക് കടക്കുന്ന നാളെ രാവിലെ 8:45 ന് മകര സംക്രമ പൂജയും, അഭിഷേകവും നടക്കും. അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര നാളെ വൈകിട്ട് സന്നിധാനത്ത് എത്തും. തുടന്ന് വിശേഷാൽ ദീപാരാധന നടക്കും. ഇതിന് ശേഷം പൊന്നമ്പല മേട്ടിൽ മകര വിളക്കും ആകാശത്ത് മകര നക്ഷത്രവും തെളിയും. ഇന്ന് വെർച്ചൽ , സ്പോട്ട് ബുക്കിംഗിലൂടെ അൻപത്തി അയ്യായിരം തീർത്ഥാടകരെ കൂടി സന്നിധാനത്തെക്ക് പ്രതീക്ഷിക്കുന്നു. ആയിരക്കണക്കിന് തീർത്ഥാടകരാണ് മകരവിളക്ക് ദർശിക്കാൻ സന്നിധാനത്ത് വിരിവെച്ച് കഴിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here