വാർത്താനോട്ടം

Advertisement

വാർത്താനോട്ടം2025 ജനുവരി 13 തിങ്കൾ

BREAKING NEWS

👉കടുവാ സാന്നിദ്ധ്യത്തെ തുടർന്ന് വയനാട് അമരക്കുനി കാപ്പിസെറ്റ് മേഖലയിലെ സ്കൂളുകൾക്ക് ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

👉വയനാട് അമരക്കുനിയിലെ കടുവയെ മയക്ക് വെടിവെയ്ക്കാൻ വനം വകുപ്പു്. കൂട്ടിൽ കെട്ടിയിരുന്ന ആടിനെ ഇന്ന് പുലർച്ചെ ആട് കൊന്നു. നാട്ടുകാർ കടുവയെ കണ്ടു.

👉അരീക്കോട് മാനസിക വെല്ലുവിളിയുള്ള യുവതിയെ പീഡിപ്പിച്ചു, യുവതി കോഴിക്കോട് ചികിത്സയിൽ

👉പത്തനംതിട്ടയിലെ പ്രായപൂർത്തിയാകാത്ത കായിക താരത്തെ പീഡിപ്പിച്ച പോക്സോ കേസിൽ ഇതുവരെ പിടിയിലായത് 28 പേർ. 29 എഫ് ഐ ആർ ഇതുവരെ എടുത്തിട്ടുണ്ട്.

👉പാലക്കാട് കോട്ടമൈതാനത്ത് അനുമതിയില്ലാതെ മരംമുറിച്ചു. തണൽമരങ്ങളുടെ ചില്ലകൾ മുറിച്ച് മാറ്റാൻ അനുമതി നേടിയ കരാർ കാരനാണ് വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ മുറിച്ചിട്ടിരിക്കുന്നത്.

👉പീച്ചി ഡാം റിസർവോയറിൽ വീണ നാല് പെൺകുട്ടികളിൽ ഒരാൾ ചികിത്സക്കിടെ മരിച്ചു

👉തൃശൂർ പട്ടിക്കാട് സ്വദേശി അലീനയാണ് മരിച്ചത്.ഇന്നലെ രാത്രി 12 മണിയോടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

👉നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ രാവിലെ 9.30 ന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തും. പ്രധാനപ്പെട്ട വിഷയം അറിയിക്കാനുണ്ടെന്നാണ് പി വി അന്‍വര്‍ അറിയിച്ചിരിക്കുന്നത്. എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജിയും അന്‍വര്‍ ആലോചിക്കുന്നതായി സൂചന.

👉 സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ ഇന്ന് രാവിലെ 6 മണി മുതല്‍ ഉച്ചയ്ക്ക് 12 വരെ അടച്ചിടും. പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്റേതാണ് തീരുമാനം. പെട്രോളിയം ഡീലേഴ്സ് നേതാക്കളെ മര്‍ദിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം.

🌴 കേരളീയം 🌴

🙏 വയനാട്ടില്‍ ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ വീട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് സന്ദര്‍ശിക്കും. വിജയന്‍ എഴുതിയ കത്ത് കുടുംബം വായിച്ചു കേള്‍പ്പിച്ചപ്പോള്‍ കത്തില്‍ വ്യക്തതയില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞത് വിവാദമായിരുന്നു. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും.

🙏 പത്തനംതിട്ട പീഡനക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. ഡിഐജി അജിത ബീഗത്തിന്റെ മേല്‍നോട്ടത്തില്‍ പത്തനംതിട്ട എസ് പി, ഡിവൈഎസ്പി ഉള്‍പ്പെടെ 25 അംഗ ഉദ്യോഗസ്ഥ സംഘമാണ് കേസ് അന്വേഷിക്കുക. ദേശീയ വനിതാ കമ്മീഷന്‍ ഉള്‍പ്പെടെ കര്‍ശന നടപടി ആവശ്യപ്പെട്ടതോടെയാണ് അന്വേഷണമേല്‍നോട്ടം ഡിഐജിക്ക് കൈമാറിയത്.

🙏 പത്തനംതിട്ടയില്‍ അറുപതിലേറെപ്പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ അറസ്റ്റിലായവരുടെ എണ്ണം മുപ്പതായി. ഞായറാഴ്ച രാവിലെയും ശനിയാഴ്ച രാത്രിയിലുമായി പതിമൂന്ന് പേരെ പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്തു. അതില്‍ പത്തുപേരുടെ അറസ്റ്റ് രണ്ടു ഘട്ടമായി രേഖപ്പെടുത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള മറ്റു മൂന്നു പേരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

🙏 ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെ സൈബര്‍ അധിക്ഷേപം നടത്തിയ പി കെ സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. സൈബര്‍ ആക്രമണത്തില്‍ നടപടി ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്‌സിങ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

🙏 സംസ്ഥാനത്ത് വാട്ടര്‍ മെട്രോ വിജയകരമായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാട്ടര്‍ മെട്രോ മാതൃകയില്‍ ജലഗതാഗതം ആരംഭിക്കാനുള്ള നടപടികള്‍ കേന്ദ്ര ഗവണ്‍മെന്റ് ആരംഭിച്ചു. കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസുകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചതോടെയാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ ഇതേ മാതൃകയില്‍ ജലഗതാഗതം ആരംഭിക്കാനുള്ള നടപടികള്‍ക്കു തുടക്കമിടുന്നത്.

🙏 സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര്‍ നാസര്‍ തുടരും. കായംകുളം എംഎല്‍എ യു പ്രതിഭയെയും മാവേലിക്കര എംഎല്‍എ എംഎസ് അരുണ്‍കുമാറിനെയും ഉള്‍പ്പടെ നാലുപേരെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. അതേസമയം, ജില്ലാ കമ്മിറ്റിയില്‍ നിന്ന് അഞ്ചുപേരെ ഒഴിവാക്കി. 46 അംഗ കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്.

🙏 സാമൂഹ്യമാധ്യമങ്ങ
ളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റ് സാധ്യത മുന്നില്‍ കണ്ട് രാഹുല്‍ ഈശ്വര്‍. കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസെടുക്കുന്നതില്‍ പൊലീസ് നിയമോപദേശം തേടിയ വേളയിലാണ് ഹൈക്കോടതിയില്‍ രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഹര്‍ജി ഇന്ന് പരിഗണിക്കും.

🙏 സംസ്ഥാനത്തെ എല്ലാ മാവേലി സ്റ്റോറുകളും കൂടുതല്‍ സൗകര്യമുള്ള സൂപ്പര്‍മാര്‍ക്കറ്റുകളാക്കി മാറ്റുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജിആര്‍ അനില്‍. പെരിന്തല്‍മണ്ണ ഏലംകുളത്ത് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

🙏 തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അച്ഛനെ മക്കള്‍ ‘സമാധി’ ഇരുത്തിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി കളക്ടറുടെ ഉത്തരവ് തേടുമെന്നും അനുമതി ലഭിച്ചാലുടന്‍ മറ്റ് നടപടികളിലേക്ക് കടക്കുമെന്നും പോലീസ് അറിയിച്ചു.

🇳🇪 ദേശീയം 🇳🇪

🙏 രാജ്യതലസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചൂടിന് ആക്കം കൂട്ടി സര്‍വെ ഫലം പുറത്ത്. തലസ്ഥാനത്തെ തെരഞ്ഞെടുപ്പ് പോരില്‍ ഹാട്രിക്ക് വിജയം നേടിയ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയെന്നാണ് ഫലോദി സത്ത ബസാറിന്റെ സര്‍വെയിലെ പ്രവചനം. ലോക്സഭ തെരഞ്ഞെടുപ്പില്‍ ദില്ലിയില്‍ നേട്ടമുണ്ടാക്കിയ ബി ജെ പിക്ക് വലിയ പ്രതീക്ഷ നല്‍കുന്നതുമാണ് പ്രവചനം. കഴിഞ്ഞ തവണ പൂജ്യം സീറ്റിലേക്കൊതുങ്ങിയ കോണ്‍ഗ്രസിനാകട്ടെ ഇക്കുറി മെച്ചമുണ്ടാകുമെന്നും സര്‍വെ പറയുന്നു.

🙏 ദേശീയ തലസ്ഥാനത്ത് ഇന്നലെ രാവിലെയുണ്ടായ കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഗതാഗത തടസം. ട്രെയിനുകളും വിമാന സര്‍വ്വീസുകളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വലഞ്ഞു. ഇന്ത്യന്‍ റെയില്‍വേയുടെ കണക്കനുസരിച്ച് ഡല്‍ഹിയിലെയും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും അനുഭവപ്പെട്ട മൂടല്‍മഞ്ഞ് കാരണം ഡല്‍ഹിയിലേക്കുള്ള 25 ട്രെയിനുകള്‍ വൈകിയോടുന്നു.

🙏 മഹാ കുംഭമേളയ്ക്കായി ഒരുങ്ങി ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ്. ഒരുമാസത്തിലധികം നീളുന്ന ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചടങ്ങിലേക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദില്ലിയിലെത്തി ക്ഷണിച്ചു. 40 കോടിയിലധികം തീര്‍ത്ഥാടകര്‍ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷ.

🙏 ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കെ ആഭ്യന്തര മന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് ആംആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയിലെ ചേരി പൊളിച്ചുമാറ്റലുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കുകയും കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുകയും ചെയ്താല്‍ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാതിരിക്കാമെന്ന് കെജ്രിവാള്‍ അമിത് ഷായോടായി പറഞ്ഞു.

🇦🇺 അന്തർദേശീയം 🇦🇽

🙏 ചൈനയില്‍ പുതിയ സാംക്രമിക രോഗങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി ചൈനീസ് ദേശീയ ഹെല്‍ത്ത് കമ്മീഷന്‍. ബീജിംഗില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ചൈന ഔദ്യോഗികമായി പ്രതികരിച്ചത്. രാജ്യത്ത് നിലവിലുള്ള ശ്വാസകോശ പകര്‍ച്ചവ്യാധികള്‍ എല്ലാം തിരിച്ചറിയപ്പെട്ട രോഗാണുക്കള്‍ കാരണം ആണെന്ന് ഹെല്‍ത്ത് കമ്മീഷനിലെ വിദഗ്ധര്‍ കണക്കുകള്‍ വിശദീകരിച്ച് വ്യക്തമാക്കി.

🙏 റഷ്യന്‍ എണ്ണ ഉല്‍പാദകര്‍ക്കും കപ്പലുകള്‍ക്കുമെതിരെ യുഎസ് കൂടുതല്‍ ഉപരോധമേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ചൈന, ഇന്ത്യന്‍ റിഫൈനറുകള്‍ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്.

🙏 അമേരിക്കയിലെ ലോസാഞ്ചലസിലെ കാട്ടുതീ ദിവസങ്ങള്‍ പിന്നിട്ടിട്ടും അണയ്ക്കാനാകുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ കാറ്റ് കൂടി മേഖലയില്‍ ശക്തമായതോടെ തീയണക്കാന്‍ സാധിക്കാതെ രക്ഷാപ്രവര്‍ത്തകര്‍ കഷ്ടപ്പെടുകയാണ്. ഇതിനോടകം 12000 കെട്ടിടങ്ങളും 22000 ഏക്കറിലധികം സ്ഥലങ്ങളും ചാമ്പലാക്കിയ കാട്ടുതീയില്‍ 16 പേര്‍ മരിച്ചതായാണ് ലഭ്യമാകുന്ന വിവരം.

🏏 കായികം

🙏 2025-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിന് മാര്‍ച്ച് 21-ന് തുടക്കമാകുമെന്ന് ബി.സി.സി.ഐ. വൈസ് പ്രസഡന്റ് രാജീവ് ശുക്ല അറിയിച്ചു. ഇന്നലെ ബി.സി.സി.ഐ. ആസ്ഥാനത്ത് നടന്ന യോഗത്തിന് പിന്നാലെയാണ് ശുക്ല ഐ.പി.എല്‍. മത്സരങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. മെയ് 25 നായിരിക്കും ഫൈനല്‍.

🙏 അയര്‍ലന്‍ഡ് വനിതകള്‍ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര നേടി ഇന്ത്യന്‍ വനിതകള്‍. ഇന്നലെ നടന്ന രണ്ടാം ഏകദിനത്തില്‍ 116 റണ്‍സിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

🙏 റയല്‍ മാഡ്രിഡിനെ നിഷ്പ്രഭരാക്കിയ ബാഴ്‌സലോണയ്ക്ക് സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം. ജിദ്ദയിലെ കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന കലാശപ്പോരില്‍ രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്ക് റയലിനെ തകര്‍ത്താണ് ഹാന്‍സി ഫ്‌ളിക്കിന്റെ സംഘം കിരീടമുയര്‍ത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here