തിരുവനന്തപുരം. പി വി അന്‍വര്‍ നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു. തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മാറിയ പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു. പാര്‍ട്ടി മാറിയതിന്‍റെ അയോഗ്യതവരുമെന്ന സംശയത്തിലാണോ രാജി എന്നും സൂചനയുണ്ട്.സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച വ്യക്തി പദവിയില്‍ തുടരവെ ഏതെങ്കിലും ഒരു പാർട്ടിയില്‍ ചേർന്നാല്‍ അയോഗ്യനാവും എന്നാണ് ഈ ചട്ടം. ഈ സാഹചര്യത്തിലാണ് അദ്ദേഹം രാജിയിലേക്ക് നീങ്ങുന്നത്.
ഇന്ന് പത്രസമ്മേളനം വയ്ക്കുന്നത് രാജി പ്രഖ്യാപിക്കാനാണ് എന്ന് ഊഹമുണ്ടായിരുന്നു. ഇന്ന് രാവിലെ വാഹനത്തില്‍ നിന്നും എംഎല്‍എ ബോര്‍ഡ് നീക്കിയിരുന്നു. പിന്നീട് നിയമസഭാ മന്ദിരത്തില്‍ സ്പീക്കറുടെ ഓഫിസിലെത്തി അദ്ദേഹത്തിന് രാജി കൈമാറി. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി വീണ്ടും കേരളത്തില്‍ വന്‍ രാഷ്ട്രീയ ഒച്ചപ്പാടുകള്‍ക്ക് സാധ്യത തെളിഞ്ഞിരിക്കുകയാണ്.