മാവൂരിൽ ആക്രികടയ്ക്ക് തീ പിടിച്ച് വൻ നാശം,ഭയന്ന് താഴേക്ക് ചാടിയ തൊഴിലാളിക്ക് പരുക്ക്

Advertisement

കോഴിക്കോട്. മാവൂരിൽ ആക്രികടയ്ക്ക് തീ പിടിച്ച് വൻ നാശം. പുലർച്ചെ രണ്ട് മണിക്കുണ്ടായ തീ പിടുത്തം രാവിലെ 7 മണിയോടെയാണ് പൂർണ്ണ നിയന്ത്രണ വിധേയമായത്. മീഞ്ചന്ത,ബീച്ച്, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിൽ നിന്ന് 6 യൂണിറ്റ് ഫയർ എൻജിനുകൾ എത്തിച്ചാണ് തീയണച്ചത്. സമീപത്തെ മറ്റു കടകളിലേക്ക് തീ പടരാതിരുന്നതിനാലാണ് വൻ അപകടം ഒഴിവായത്. അതേസമയം ആക്രി കടക്ക് തീ പിടിക്കുന്നത് കണ്ട് ഭയന്ന് തൊട്ടടുത്ത കെട്ടിടത്തിൽ നിന്ന് അതിഥി തൊഴിലാളി താഴേക്ക് ചാടി. കാലിന് പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.