സിറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്തെ പ്രതിഷേധത്തിന് താത്ക്കാലിക പരിഹാരം

Advertisement

കൊച്ചി. സിറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്തെ പ്രതിഷേധത്തിന് താത്ക്കാലിക പരിഹാരം. മെത്രാപൊലീത്തന്‍ വികാരി മാര്‍ ജോസഫ് പാംപ്ലാനിയുമായി 21 വൈദികര്‍ നടത്തിയ ചര്‍ച്ചയിലാണ് സമവായ സാധ്യത. ബസലിക്കയിലെ സമരം അവസാനിപ്പിച്ച് 21 വൈദീകരും മടങ്ങി.

..എറണാകുളം അങ്കമാലി അതിരൂപത കുർബാന തർക്കത്തിന്റെ സമവായ സാധ്യതകളാണ് ഇന്നലെ ബിഷപ്പ് ഹൗസിൽ നടത്തിയ ചർച്ചയുടെ തുടക്കം . പ്രതിഷേധ പ്രാർത്ഥന യജ്ഞം നടത്തിയ 21 വൈദികരുമായി മാർ ജോസഫ് പാംപ്ലാനി നേരിട്ടെത്തി ചർച്ച നടത്തി. കാനോനിക സമിതികളും കൂരിയയും പുനഃസംഘടിപ്പിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് വൈദികര്‍ സമരത്തില്‍ നിന്ന് പിന്മാറിയത് . പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരുമാസം സമയം വേണമെന്ന ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ ആവശ്യം വൈദികരും അംഗീകരിച്ചു. പ്രശ്ന പരിഹാരത്തിന്റെ തുടക്കമെന്ന് മാർ ജോസഫ് പാംപ്ലാനി.

ഈ മാസം 20-ാം തീയതി അടുത്ത ഘട്ട ചര്‍ച്ച നടക്കും ആര്‍ച്ച് ബിഷപ്പിന്റെ പ്രശ്‌ന പരിഹാര നീക്കങ്ങളില്‍ പ്രതീക്ഷയുണ്ടെന്ന് വൈദികര്‍ .അതേസമയം, സഭാ സംബന്ധിയായ വിഷയങ്ങളില്‍ മാത്രമാണ് ചര്‍ച്ച നടന്നതെന്നും, വൈദികര്‍ക്കെതിരെ കേസെടുത്ത വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി

തത്കാലം പ്രതിഷേധങ്ങൾ അവസാനിപ്പിക്കാനാണ് അൽമായ മുന്നേറ്റത്തിന്റെയും അതിരൂപതാ സംരക്ഷണ സമിതിയുടെയും തീരുമാനം. ഈമാസം 20ന് വൈദികർ മാർ ജോസഫ് പാംപ്ലാനിയുമായി വീണ്ടും ചർച്ച നടത്തും.വൈദികർക്കെതിരെയുള്ള ശിക്ഷാനടപടികൾ പഠിച്ചതിനുശേഷം തുടർ നടപടി ഉണ്ടാകുമെന്ന് ഉറപ്പും നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here