തിരുവനന്തപുരം . മുന്നുപിന്നും നോക്കാതെയുള്ള നീക്കങ്ങളില്‍ പ്രസിദ്ധിനേടിയ പിവി അന്‍വറിന്‍റെ തൃണമൂല്‍പ്രവേശവും രാജിയും പുതിയ വെളിപ്പെടുത്തലുകളും ചര്‍ച്ചയാകുന്നു. നിലമ്പൂർ എം.എൽ.എസ്ഥാനം രാജിവച്ച പി.വി.അൻവർ ഇനി നിലമ്പൂരിൽ മത്സരിക്കാനില്ലെന്നും പറയുന്നു.
പിണറായിസത്തിൻെറ അന്ത്യം കുറിക്കുന്നതിന് വേണ്ടിയുളള പോരാട്ടം തുടരുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചു. അന്‍വറിന്‍റെ വെളിപ്പെടുത്തലുകളില്‍ പിണറായിക്കെതിരെ നടന്ന നീക്കവും ഒരു അടിസ്ഥാനവുമില്ലാതെ പ്രതിപക്ഷ നേതാവിനെതിരെ നിയമസഭയില്‍ നടത്തിയ അഴിമതി ആരോപണവും പുറത്തുവരികയാണ്.
സിപിഎമ്മിലെ-ലെ ഉന്നത നേതാക്കളുടെ നിർദ്ദേശ പ്രകാരമാണ് പി.ശശിക്കെതിരെ പരാതി ഉന്നയിച്ചത്.എന്നാൽ ശശി എഴുതി നൽകിയ ആരോപണമാണ് പ്രതിപക്ഷ നേതാവിന് എതിരെ നിയമസഭയിൽ പറഞ്ഞതെന്നും ഇതിൽ മാപ്പ് ചോദിക്കുന്നതായും പി.വി
അൻവർ പ്രതികരിച്ചു
തൃണമൂൽ കോൺഗ്രസിൽ അംഗത്വം എടുക്കുന്നതിന് മുന്നോടിയായാണ് പി.വി.അൻവർ എട്ടരവർഷമായി വഹിക്കുന്ന എം.എൽ.എ സ്ഥാനാം രാജിവെച്ചത്. സിപിഎമ്മിലെ ഉന്നത നേതാക്കളുടെ നിർദ്ദേശ പ്രകാരമാണ് പി.ശശിക്ക് എതിരായ പരാതിയുമായി രംഗത്ത്
വന്നതെന്നും അൻവർ വെളിപ്പെടുത്തി
പി.ശശിക്കും പൊലിസിനും മുഖ്യമന്ത്രിക്കും എതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നു എന്നാണ് അൻവറിൻെറ നിലപാട്. എന്നാണ് അൻവറിൻെറ നിലപാട്.
തൃണമൂൽ കോൺഗ്രസിൻെറ ഭാവി രാഷ്ട്രീയ നീക്കങ്ങൾക്ക് വാതിൽ തുറന്നിടുന്ന ചില വിശദീകരണങ്ങളും
രാജിക്ക് ശേഷമുണ്ടായി.പ്രതിപക്ഷ നേതാവിനെതിരെ നിയമസഭയിൽ ഉന്നയിച്ച 150 കോടിയുടെ അഴിമതി
ആരോപണം അൻവർ തിരുത്തി പിന്തുണച്ച നേതാക്കളുടെ പേര് പറയാൻ.കൂട്ടാക്കിയില്ലെങ്കിലും പാർട്ടി സമ്മേളനങ്ങൾ
നടക്കുമ്പോൾ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ച് സിപിഎമ്മില്‍ നടന്ന നീക്കമാണ് അൻവറിലൂടെ പുറത്ത് വന്നതെന്ന് വ്യക്തമാകുകയാണ്