തിരുവനന്തപുരം. മകരപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി. ഇത് സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരമുള്ള അവധിയാണ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമലയിലെ മകരവിളക്കും, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകര ശീവേലിയും നാളെയാണ്.
പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനു പ്രത്യേക ട്രെയിന്‍ സര്‍വീസ് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്. യശ്വന്ത്പുരിനും കൊച്ചുവേളിക്കുമിടയിലാകും പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുക. റിസര്‍വേഷന്‍ വെള്ളിയാഴ്ച ആരംഭിച്ചിരുന്നു.