മംഗലപുരം.യുവാവിനെ കടയ്ക്കുള്ളിലിട്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതികളെ പിടികൂടി. മംഗലപുരം മുള്ളൻ കോളനി കോളനി സ്വദേശി മുഹമ്മദ് അഷ്റഫ് (30), ഷഹീൻ കുട്ടൻ എന്നിവരാണ് പിടിയിലായത്.
കാപ്പ കേസിൽ തടവിൽ കഴിഞ്ഞിറങ്ങിയ ഇവർ. വധശ്രമം, അടിപിടി, കഞ്ചാവ് കേസുകളിൽ പ്രതികളാണ്
മോഹനപുരം കബറഡി നെടുവം ദാരുൽ ഇഹ്സാൻ വീട്ടിൽ നൗഫലി ന് കഴിഞ്ഞ നാലാം തീയതിയാണ് വെട്ടേറ്റത്. കബറടി റോഡിൽ വച്ച് ബൈക്കിലെത്തിയ പ്രതികൾ നൗഫലിനെ വെട്ടിയെങ്കിലും രക്ഷപ്പെടാൻ തൊട്ടടുത്തുള്ള കടയിലേക്ക് ഓടി കയറി. ന്നാലെയെത്തിയ അക്രമികൾ കടയ്ക്കകത്ത് കയറി നൗഫലിനെ വെട്ടുകയായിരുന്നു.
കൈകാലുകൾക്ക് ആഴത്തിൽ മുറിവേൽക്കുകയും അസ്ഥികൾക്ക് പൊട്ടലേൽക്കുകയും ചെയ്ത നൗഫൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒന്നാം പ്രതിയായ മുഹമ്മദ് അഷ്റഫിൻ്റെ സഹോദരൻ മുഹമ്മദ് അൻസർ കാപ്പ നിയമപ്രകാരം ജയിലിലാണ്
നൗഫലിൻ്റെ ബന്ധുവായ അജ്മലുമായി ഉണ്ടായ അടിപിടിക്ക് ശേഷമാണ് അയാൾ കാപ്പ കേസിൽ അകത്തായത്. ഇതാണ് വിരോധത്തിനും ആക്രമണത്തിനും കാരണം. കല്ലൂരിലെ അജ്മലിനെ അന്വേഷിച്ചെത്തിയ സംഘം കാണാത്തതിനെ തുടർന്ന് മോഹനപുരം കബറഡിയിലെത്തിയപ്പോഴാണ് നൗഫലിനെ കണ്ടത്. വെട്ടുകത്തി കൊണ്ട് പല തവണ വെട്ടിയ സംഘം റോഡിൽ നിന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ടു
തുടർന്ന് മുംബെയിലേയ്ക്ക് ഒളിവിൽ പോയ പ്രതികൾ പണം തീർന്നതിനെ തുടർന്ന് കേരളത്തിലേയ്ക്ക് മടങ്ങുന്ന വിവരം പോലീസിന് ലഭിച്ചു. കൊച്ചിമുതൽ ട്രെയിനുകളിൽ മംഗലപുരം പോലീസ് തെരച്ചിൽ നടത്തി വരികയായിരുന്നു. തിരുവനന്തപുരത്തേയ്ക്ക് ട്രെയിനിൽ വന്ന പ്രതികളെ കൊച്ചുവേളിയിൽ വച്ചാണ് പിടികൂടിയത്. സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.വെട്ടാൻ ഉപയോഗിച്ച ആയുധങ്ങളും രക്ഷപ്പെട്ട ബൈക്കും കൊല്ലത്തുനിന്നും പോലീസ് കണ്ടെടുത്തു.