മുസ്ലിം ലീഗ് പരിപാടിയിൽ നിന്ന് അവസാന നിമിഷം മുതിർന്ന നേതാവ് ജി സുധാകരൻ ഒഴിവായി

Advertisement

ആലപ്പുഴ.മുസ്ലിം ലീഗ് പരിപാടിയിൽ നിന്ന് അവസാന നിമിഷം മുതിർന്ന നേതാവ് ജി.സുധാകരൻ ഒഴിവായി.
എത്തുമെന്ന് അറിയിച്ചെങ്കിലും പരിപാടിക്ക് മുൻപ് വിളിച്ചിട്ട് ഫോൺ എടുത്തില്ലെന്ന് ജില്ലാ പ്രസിഡന്റ്‌ എഎം നസീർ. സ്വന്തം പാർട്ടിയുടെ പരിപാടികൾ ജി സുധാകരനെ വിളിക്കാറില്ലെന്നും മറ്റുള്ളവർ വിളിച്ചാൽ പോകാൻ അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല. മുസ്ലീം ലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിലാണ് എത്താമെന്ന് അറിയിച്ചെങ്കിലും ജി സുധാകരൻ വിട്ടുനിന്നത്.

ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയം അടിസ്ഥാനമാക്കിയുള്ള സെമിനാറിലേക്കാണ് ജി സുധാകരനെ ക്ഷണിച്ചിരുന്നത്. ജി സുധാകരൻ എത്തുമെന്ന് ഉറപ്പു നൽകിയതോടെ നോട്ടീസിൽ പേരും ചിത്രവും ഉൾപ്പെടുത്തി എന്ന മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എഎം നസീർ.
തിങ്കളാഴ്ച ദിവസം മൂന്നു മുപ്പതിനായിരുന്ന പരിപാടി. രമേശ് ചെന്നിത്തല ഉദ്ഘാടനകനും.
എന്നാൽ പരിപാടികൾക്ക് കൃത്യസമയം പാലിക്കുന്ന ജി സുധാകരൻ പറഞ്ഞ സമയം കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞ് എത്തിയില്ല.. തുടർന്ന് ഫോണിൽ ബന്ധപ്പെട്ടെങ്കിലും ജി സുധാകരൻ പ്രതികരിച്ചില്ലെന്ന് ലീഗ് ജില്ലാ അധ്യക്ഷൻ

ഉദ്ഘാടകനായി എത്തി രമേശിനെ തല മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചും ജി സുധാകരനെ പ്രകീർത്തിച്ചും രംഗത്തെത്തി.

സിപിഐഎം പ്രതിനിധിയായിരുന്നു ജി സുധാകരനെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നത്. സിപിഐ പ്രതിനിധിയായി ജി കൃഷ്ണപ്രസാദ് പങ്കെടുത്തു. നേരത്തെ ലീഗ് മുഖപത്രം ചന്ദ്രികയുടെ ക്യാമ്പയിൻ ഉദ്ഘാടനത്തിൽ നിന്ന് അവസാന നിമിഷം ജിസുധാകരൻ പിന്മാറിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here