തൃശ്ശൂർ. പീച്ചി ഡാം റിസവോയറിൽ വീണ നാല് വിദ്യാർത്ഥികളിൽ രണ്ടു പേർ മരിച്ചു. പട്ടിക്കാട് സ്വദേശികളായ അലീന, ആൻ ഗ്രെയിസ് എന്നിവരാണ് മരിച്ചത്. ചികിത്സയിൽ തുടരുന്ന മൂന്നുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചതായി മന്ത്രി കെ രാജൻ പറഞ്ഞു.
പട്ടിക്കാട് സ്വദേശി ഷാജന്റേയും സിജിയുടേയും മകൾ അലീന
ചികിത്സയിലിരിക്കെ മരിച്ചത് ഇന്ന് പുലർച്ചെ. ഉച്ചയ്ക്ക് 1.33 ന് ആൻ ഗ്രെയിസും മരണത്തിന് കീഴടങ്ങി. വെള്ളത്തിൽ വീണ് പരിക്കേറ്റ മറ്റു രണ്ടു കുട്ടികളുടെയും നില ഗുരുതരമായി തുടരുകയാണ്. തൃശൂർ മെഡിക്കൽ കോളജിൽ നിന്ന് വിദഗ്ദ ഡോക്ടർമാരെ കൂടി ഉൾപ്പെടുത്തി പ്രത്യേക മെഡിക്കൽ സംഘം രൂപീകരിച്ചാണ് ചികിത്സ തുടരുന്നത്. പട്ടിക്കാട് സ്വദേശി 16 വയസ്സുള്ള ഐറിന്‍, പീച്ചി സ്വദേശി 12 വയസ്സുള്ള നിമ എന്നിവരാണ് ചികിത്സയിൽ തുടരുന്നത്
ഇന്നലെ ഉച്ചയ്ക്ക് പീച്ചി ഡാം സന്ദർശിക്കാനെത്തിയപ്പോഴാണ് നാല സംഘത്തിൽ ഒരാൾ റിസർവോയറിൽ വീണത്. കാൽവഴുതി വീണയാളെ രക്ഷിക്കാൻ ശ്രമിച്ചതോടെ മറ്റ് മൂന്ന് പേരും മുങ്ങിത്താഴുകയായിരുന്നു. അപകടത്തിൽപ്പെട്ട പീച്ചി സ്വദേശി നിമയുടെ സഹോദരി ഹിമയുടെ സുഹൃത്തുക്കളാണ് ആൻ ഗ്രേസും, ഐറിനും, അലീനയും.