വാർത്താ നോട്ടം

Advertisement

2025 ജനുവരി 14 ചൊവ്വ

BREAKING NEWS

👉കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശി അഫ്സൽ ജനൽ വഴി ചാടി മരിച്ചു

👉 അമരക്കുനിയിൽ പായിക്കണ്ടത്തിൽ ബിജുവിൻ്റെ ആടിനെ പുലർച്ചെ 2ന് കടുവ ആക്രമിച്ചു

👉കടുവ സാന്നിദ്ധ്യം: അമരക്കൂനിയിൽ ജാഗ്രത പാലിക്കണമെന്ന് ഡി എഫ് ഒ അറിയിച്ചു.

👉 ഹണി റോസിൻ്റെ കേസിൽ ബോബി ചെമ്മണ്ണൂർ നൽകിയ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും.

👉 മൂന്നാറിൽ കുറ്റ്യാർവാലിയിൽ രണ്ട് ആടിനെ കടുവ കൊന്നു

👉ആതിരപ്പള്ളിയിൽ കാട്ട നാശല്യം. കണ്ണനാംകുഴിയിൽ ഒറ്റയാൻ കാർ ആക്രമിച്ചു.

👉 ലോസ് ഏഞ്ചൽസിൽ കാട്ടുതീയിൽ മരണം 24 ആയി.16 പേരെ കാണാനില്ല.

🌴കേരളീയം🌴

🙏തൈപ്പൊങ്കല്‍ ആഘോഷം പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് ഇന്ന് പ്രാദേശിക അവധിയുണ്ടായിരിക്കുക. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി.

🙏റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി യുദ്ധത്തില്‍ കൊല്ലപ്പെട്ടു. യുക്രൈന്‍- റഷ്യ യുദ്ധത്തിനിടെ കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവാണ് കൊല്ലപ്പെട്ടത്. ഇതുസംബന്ധിച്ച് നോര്‍ക്കയുടെ അറിയിപ്പ് തൃശ്ശൂര്‍ ജില്ലാ ഭരണകൂടത്തിന് ലഭിച്ചു.

🙏 പത്തനംതിട്ടയിലെ കായികതാരമായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആകെ 58 പ്രതികളെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാര്‍. കേസിലെ മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞു. പത്തനംതിട്ട, ഇലവുംതിട്ട, മലയാലപ്പുഴ, പന്തളം എന്നീ പോലീസ് സ്റ്റേഷനുകളിലായി 29 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.

🙏ശബരിമല മകരവിളക്ക് ഇന്ന്. തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകീട്ടോടെ ശരംകുത്തിയിലെത്തും. തുടര്‍ന്ന് ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാര്‍ത്തി മഹാദീപാരാധന. ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടില്‍ മകര ജ്യോതി ദൃശ്യമാവും.

🙏 ഹണി റോസിനെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയ രാഹുല്‍ ഈശ്വറിന് ഹൈക്കോടതിയില്‍ തിരിച്ചടി. രാഹുല്‍ ഈശ്വറിന് മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ ഹൈക്കോടതി തയ്യാറായില്ല. കേസ് ഈ മാസം 27-ലേക്ക് മാറ്റി.

🙏 പിവി അന്‍വറിന്റെ മാപ്പ് സ്വീകരിക്കുന്നുവെന്നും അന്ന് ഉന്നയിച്ച അഴിമതിയാരോപണങ്ങള്‍ക്ക് അപ്പോള്‍ തന്നെ മറുപടി പറഞ്ഞിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ . പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചത് സ്വന്തം തീരുമാനമാണ് എന്നും അദ്ദേഹം പറഞ്ഞു.

🙏എം.കെ.രാഘവന്‍ എം.പിക്കെതിരെ കണ്ണൂരില്‍ വീണ്ടും പ്രതിഷേധം. പയ്യന്നൂരിലെ പ്രവര്‍ത്തകരാണ് രാഘവനെതിരെ പരസ്യമായി പോസ്റ്ററുകള്‍ പതിച്ചത്. എം.കെ രാഘവന്റ ബന്ധുവായ സിപിഎം പ്രവര്‍ത്തകന് നല്‍കിയ നിയമനം റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. പാര്‍ട്ടിയെ വിറ്റ് പണം ഉണ്ടാക്കും രാഘവന്‍മാര്‍ തുലയട്ടെ എന്നും പോസ്റ്ററിലുണ്ട്.

🙏നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ ‘ ദുരൂഹ സമാധി’ കല്ലറ പൊളിക്കുമെന്ന് സബ് കളക്ടര്‍ ഒ വി ആല്‍ഫ്രഡ്. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കല്ലറ എന്ന് പൊളിക്കണം എന്ന തീരുമാനം ഇന്ന് എടുക്കുമെന്നും സബ് കളക്ടര്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും ഇനിയൊരു ചര്‍ച്ചയുടെ ആവശ്യമില്ലെന്നും സബ് കളക്ടര്‍ വ്യക്തമാക്കി.

🙏 കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എക്ക് പരിക്കേറ്റ സംഭവത്തില്‍ ഓസ്‌കാര്‍ ഇവന്റ്സ് ഉടമ പി.എസ് ജനീഷിന് ജാമ്യം. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി.

🙏പ്രമുഖ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ ബിജെപി സംഘടനാ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നിന്നെന്ന് റിപ്പോര്‍ട്ടുകള്‍. ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രന്‍ വോട്ട് രേഖപ്പെടുത്തിയില്ല.

🙏കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

🙏 തിരുവനന്തപുരം കണിയാപുരം കരിച്ചാറയില്‍ വീട്ടിനുള്ളില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. യുവതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയെ കാണാനില്ല. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

🙏 ഇടവേളക്ക് ശേഷം കേരളത്തില്‍ വീണ്ടും മഴ സജീവമാകുന്നു. കോമറിന്‍ മേഖലക്ക് മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതാണ് കേരളത്തിലെ മഴ സാഹചര്യം വീണ്ടും ശക്തമാക്കുന്നത്. ജനുവരി 13 മുതല്‍ 16 വരെയുള്ള 4 ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

🇳🇪 ദേശീയം 🇳🇪

🙏 മഹാ കുംഭമേളയ്ക്ക് ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ തുടക്കമായി. ആദ്യദിനം ഒന്നര കോടി ജനങ്ങളാണ് ത്രിവേണീ സംഗമത്തിലെ സ്നാനത്തില്‍ പങ്കെടുത്തത് എന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

🙏 ജമ്മു കശ്മീരിലെ സോന്‍മാര്‍ഗ് തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന വേളയില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രധാനമന്ത്രിയുടെ സമീപത്തുണ്ടായിരുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

🙏 പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ഉത്തരവില്‍ ഒപ്പുവച്ചു.

🙏രാജസ്ഥാനിലെ പൊഖ്റാനില്‍ നടന്ന ഇന്ത്യയുടെ മൂന്നാം തലമുറ ടാങ്ക് വേധ മിസൈലായ നാഗ് മാര്‍ക്ക് 2 ആന്റി ടാങ്ക് ഗൈഡഡ് മിസൈലിന്റെ പരീക്ഷണം വിജയകരം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണിത്. മൂന്ന് ഫീല്‍ഡ് ട്രയലുകളാണ് ഇതിനോടകം വിജയകരമായി പൂര്‍ത്തികരിച്ചത്.

കായികം

🙏ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അവസാന നിമിഷ ഗോളില്‍ ഒഡീഷ എഫ്‌സിയെ മറികടന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്. ഈ ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തേക്ക് കയറി. 16 മത്സരങ്ങളില്‍ ആറ് ജയവും രണ്ട് സമനിലയും എട്ട് തോല്‍വിയുമുള്ള ടീമിന് 20 പോയിന്റാണുള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here