കണ്ണുകാണാത്ത കെഎസ്ആർടിസി ക്രൂരത,ബസ് ഇടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ അപകടത്തിനിടയാക്കിയത് ബസിൻ്റെ വെളിച്ചക്കുറവ്

Advertisement

തൃശ്ശൂർ. ചീരാച്ചിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ അപകടത്തിനിടയാക്കിയത് ബസിൻ്റെ വെളിച്ചക്കുറവെന്ന് പരാതി. ഒരു വർഷമായി ബസ്സിന്റെ വെളിച്ചക്കുറവ് സംബന്ധിച്ച് പരാതി നൽകിയെങ്കിലും പരിഹരിക്കാഞ്ഞതാണ് അപകടത്തിനിടയാക്കിയതെന്നാണ് ആരോപണം. ബസിൻ്റെ തകരാർ പരിഹരിക്കണമെന്ന് ഗതാഗത മന്ത്രി തന്നെ ഉത്തരവിട്ടിട്ടും ഉദ്യോഗസ്ഥർ അത് അട്ടിമറിക്കുകയായിരുന്നു. ബസിന് വെളിച്ചക്കുറവ് ഉണ്ടെന്ന് സ്ഥിരീകരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.


ഞായറാഴ്ച രാവിലെ 5:45നാണ് തൃശ്ശൂർ കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്ന് വെളിച്ചക്കുറവുള്ള സിഫ്റ്റ് ബസ് പുറപ്പെടുന്നത്. ചീരാച്ചിൽ വച്ച് റോഡിലൂടെ നടന്നുപോയ കാൽനടയാത്രകരെ ബസ് ഇടിച്ചുതെറിപ്പിച്ചു. ഇടതുവശത്ത് കൂടി നടന്നു പോയവരെ കാണാൻ കഴിയുന്ന തരത്തിൽ വെളിച്ചം ഇല്ലാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പരാതി. വെളിച്ചക്കുറവ് സംബന്ധിച്ച് ഒരു വർഷം മുമ്പ് ജീവനക്കാർ പരാതി നൽകി. തുടർച്ചയായ പരാതിയുടെ പശ്ചാത്തലത്തിൽ ഗതാഗത മന്ത്രി ഇടപെട്ട് പ്രകാരത്തിന് നിർദ്ദേശം നൽകിയെങ്കിലും ഉദ്യോഗസ്ഥർ അട്ടിമറിച്ചു.

സിഫ്റ്റ് ബസിൻ്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനായി ബോധപൂർവ്വം ബസിന്റെ അറ്റകുറ്റപ്പണികൾ വൈകിപ്പിക്കുന്നുവെന്നാണ് ജീവനക്കാരുടെ പരാതി.തകരാറുള്ള ബസ്സുകൾ കൊണ്ട് ദീർഘദൂര സർവീസുകൾ പോലും സ്വിഫ്റ്റ് ജീവനക്കാർക്ക് നടത്തേണ്ടി വരുന്നു.

ഗുണനിലവാരമില്ലാത്ത ബസ്സുകൾ സർവീസ് നടത്തുന്നത് യാത്രക്കാർക്കും അല്ലാത്തവർക്കും ഒരുപോലെ ജീവന് ഭീഷണി ആവുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here