തേനീച്ച ആക്രമിച്ചു… രക്ഷപ്പെടാന്‍ കനാലില്‍ ചാടിയ കര്‍ഷകന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

Advertisement

പാലക്കാട്: ഭാര്യയ്ക്കൊപ്പം കൃഷിയിടത്തിലേക്ക് വരുമ്പോള്‍ തേനീച്ചയുടെ ആക്രമിച്ചു. രക്ഷപ്പെടാന്‍ കനാലില്‍ ചാടിയ കര്‍ഷകന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പാലക്കാട് ചിറ്റൂര്‍ കണക്കംപാറ സ്വദേശി സത്യരാജ് (72) ആണ് മരിച്ചത്.
തേനീച്ചയുടെ കുത്തേറ്റ സത്യരാജ് രക്ഷപ്പെടാനായി കുന്നംകാട്ടുപതി കനാലിലേക്ക് ചാടുകയായിരുന്നു. അവശനായ സത്യരാജ് ഒഴുക്കില്‍പ്പെട്ടു. തുടര്‍ന്ന് അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്നു നടത്തിയ തെരച്ചിലില്‍ ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റ സത്യരാജിന്റെ ഭാര്യ വിശാലാക്ഷിയെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് സ്വദേശിയായ സത്യന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചിറ്റൂര്‍ കണക്കമ്പാറയില്‍ സ്ഥിരതാമസമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here