മുംബൈ . ഹൈഡ്രോപോണിക് കഞ്ചാവുമായി മുംബൈ വിമാനത്താവളത്തിൽ മലയാളി പിടിയിൽ. ഏഴു കോടിയോളം വില വരുന്ന കഞ്ചാവുമായി മുഹമ്മദ് മാന്തോട്ടിൽ എന്നയാളാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് എയർപോർട്ട് ഇന്റലിജൻസ് യൂണിറ്റാണ് പ്രതിയെ പിടികൂടിയത്. ബാങ്കോക്കിൽ നിന്നാണ് ഇയാൾ എത്തിയത്. 75 പാക്കറ്റുകളിലായി ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. ഇയാൾ ക്യാരിയറാണെന്നാണ് മൊഴി നൽകിയത്. സംഘത്തിലെ കൂടുതൽ പേർക്കായി അന്വേഷണം തുടരുകയാണ്. കഴിഞ്ഞദിവസം ഒരു ഉത്തർപ്രദേശ് സ്വദേശിയെയും എട്ടുകോടി രൂപ വരുന്ന കഞ്ചാവുമായി എയർപോർട്ട് ഇന്റലിജൻസ് യൂണിറ്റ് പിടികൂടിയിരുന്നു