റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട് കൊല്ലപ്പെട്ട ബിനിലിന്റെ മരണം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു

Advertisement

തൃശ്ശൂർ. തൊഴിൽ തട്ടിപ്പിനിരയായി റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട് കൊല്ലപ്പെട്ട തൃശ്ശൂർ സ്വദേശി ബിനിലിൻ്റെ മരണം ബിനിലിന്റെ മരണം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. മൃതദേഹം വേഗത്തില്‍ നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് നോര്‍ക്ക ഏകോപിപ്പിക്കും. ഡ്രോൺ ആക്രമണത്തിലാണ് ബിനിൽ കൊല്ലപ്പെട്ടതെന്ന് പരിക്കേറ്റ മോസ്കോയിലെ ആശുപത്രിയിൽ കഴിയുന്ന ജയിനാണ് സുഹൃത്തുക്കൾക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കി


റഷ്യന്‍ സൈന്യത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി കരുണ ലെയ്‌നില്‍ ബിനില്‍ മരിച്ചുവെന്നും ഒപ്പം പ്രവര്‍ത്തിച്ചു വന്നിരുന്ന ബന്ധുവും തൃശൂര്‍ സ്വദേശിയുമായ ജയിന്‍ കുര്യന്‍ (27) പരിക്കേറ്റ് മോസ്‌കോയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളാണ് സാമൂഹിക മാധ്യമത്തിലൂടെ ഈ വിവരം സ്ഥിരീകരിച്ചത്. അതേസമയം കൂലി പട്ടാളത്തിൽ അകപ്പെട്ട ഇരുവർക്കും യുദ്ധമുഖത്ത് എന്ത് സംഭവിച്ചു എന്ന് ജെയിൻ വിവരിക്കുന്ന സന്ദേശം പുറത്തുവന്നു. അഞ്ചാം തീയതി രാത്രി ബിനിലിനെ ചിലർ കൂട്ടിക്കൊണ്ടുപോയി. ആറാം തീയതി രാവിലെ യുദ്ധമുഖത്തേക്ക് തന്നെ പോകുന്നതിനിടയിലാണ് വിനിലിന്റെ മൃതദേഹം കണ്ടതെന്ന് ജെയിൻ. ആ സമയം ഡ്രോൺ ആക്രമണം ശക്തമായി. അതിനിടെ പിന്നിലിന്റെ ശരീരം മറിച്ചിട്ട് പരിശോധിച്ചു. രക്തം തളം കെട്ടിക്കിടക്കുന്നു, മരവിച്ച നിലയിലായിരുന്നു മൃതദേഹം, ട്രോൺ ആക്രമണത്തിലാണ് പിന്നിൽ കൊല്ലപ്പെട്ടതെന്നും സന്ദേശത്തിൽ സ്ഥിരീകരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here