2025 ജനുവരി 15 ബുധൻ
BREAKING NEWS
👉 വയനാട് അമരക്കുന്നിക്ക് ഒന്നര കിലോമീറ്റർ അകലെ തൂപ്ര അംഗൻവാടിക്ക് സമീപം പെരുംപറമ്പിൽ ചന്ദ്രൻ്റെ ആടിനെ ഇന്നലെ രാത്രി 11.30തോടെ കടുവ കൊന്നു.
👉അമരക്കുനി തൂപ്രയിൽ വനം വകുപ്പ് കൂട് സ്ഥാപിക്കും. കടുവ ആടിനെ കൊന്ന സ്ഥലത്തിനടുത്താകും കൂട് സ്ഥാപിക്കുക.
👉 വയനാട് അമരക്കുനിയിൽ കഴിഞ്ഞ 10 ദിവസത്തിനകം കടുവ കൊന്നത് 5 ആടുകളെയാണ്. ഇന്നലെയും കടുവയെ മയക്കുവെടി വെയ്ക്കാൻ കഴിഞ്ഞില്ല.
👉 റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിൻ്റെ ജയിൽ മോചന ഉത്തരവ് ഇന്ന് റിയാദിലെ ക്രിമിനൽ കോടതി പരിഗണിക്കും.കഴിഞ്ഞ 5 തവണ കേസ് മാറ്റി വെച്ചിരുന്നു.
👉 മോട്ടോർ വാഹന വകുപ്പിൻ്റെ ചെക്ക് പോസ്റ്റ്കൾ നിർത്തലാക്കുന്നു. സേവനങ്ങൾ ഓൺ ലൈൻ ആയതോടെയാണ് ചെക്ക് പോസ്റ്റുകൾ നിർത്തുന്നത്.
👉ലൈംഗിക അധിക്ഷേപ കേസിൽ ജാമ്യം ലഭിച്ച ബോബി ചെമ്മണ്ണൂർ ഇന്ന് ജയിൽ മോചിതനായേക്കും.
👉ഉത്തരേന്ത്യയിലെ 9 വിമാനത്താവളങ്ങളിൽ ദൃശ്യപരിധി പൂജ്യം
👉വയനാട് ഡി സി സി ട്രഷറർ എൻഎം
വിജയൻ്റെ മരണം: കോൺഗ്രസ് നേതാക്കളുടെ മുൻകൂർ ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും.
🌴കേരളീയം🌴
🙏പീച്ചി ഡാം റിസര്‍വോയറില്‍ വീണ മൂന്നാമത്തെ പെണ്‍കുട്ടിയും മരിച്ചു. പട്ടിക്കാട് മുരിങ്ങത്തുപറമ്പില്‍ ബിനോജിന്റെയും ജൂലിയുടെയും മകള്‍ എറിന്‍ (16) ആണ് മരിച്ചത്. വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരവെ ഇന്നലെ വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്.
🙏 നടി ഹണി റോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി.
🙏 വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ഭൂമി ഏറ്റെടുക്കലില്‍ വീണ്ടും പ്രതിസന്ധി. ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകാമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ എസ്റ്റേറ്റ് ഉടമകളായ ഹാരിസണ്‍സ് മലയാളം അപ്പീല്‍ നല്‍കി.
🙏 പത്തനംതിട്ട പീഢനക്കേസില്‍ 44 പ്രതികള്‍ ഇതുവരെ അറസ്റ്റിലായതായി ഡിഐജി അജിത ബീഗം. 15 പേര്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇവരില്‍ രണ്ട് പ്രതികള്‍ വിദേശത്താണെന്നും ഇവരെ പിടികൂടാന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അജിത ബീഗം പറഞ്ഞു.
🙏 പത്തനംതിട്ട പീഡന കേസില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴിയെടുത്തു. അടൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തിയത്. കേസില്‍ ഇന്ന് ഒരു പ്രതി കൂടി അറസ്റ്റിലായി. പത്തനംതിട്ട ടൗണ്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ഇതോടെ അറസ്റ്റിലായ ആകെ പ്രതികളുടെ എണ്ണം 44 ആയി.
🙏 നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ സമാധി പൊളിക്കാനുള്ള കളക്ടറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപ്പിക്കുമെന്ന് കുടുംബം. സ്വാമി സമാധിയായത് തന്നെയാണെന്ന് ഭാര്യ ആവര്‍ത്തിച്ചു.
🙏കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിക്കിടെ പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യ നിലയില്‍ വലിയ പുരോഗതി. ഉമ തോമസിന്റെ ആശുപത്രിയില്‍ നിന്നുള്ള പുതിയ വീഡിയോ എംഎല്‍എയുടെ ഫേസ്ബുക്ക് ടീം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
🙏 സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ആധുനിക സൗകര്യങ്ങളോട് കൂടിയ മൈക്രോബയോളജി ലാബ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇന്ന് ഉദ്ഘാടനം ചെയ്യും.
🙏 നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് തുടര്‍ച്ചയായി നടത്തിയ അവഹേളനം സഹിക്ക വയ്യാതെ മലപ്പുറത്ത് നവവധു ജീവനൊടുക്കി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് മുംതാസിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
🙏 മലബാറിന്റെ വൈവിധ്യമാര്‍ന്ന ടൂറിസം സാധ്യതകള്‍ ലോകത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനായി ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 19 ന് കോഴിക്കോട് ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിക്കും.
🙏 നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലുള്ള പോക്‌സോ കേസില്‍ നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യമില്ല.
🙏 സൗദിയിലെ റിയാദ് ഇസ്‌കാനിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് ഇന്ന് വീണ്ടും പരിഗണനക്കുവരും.
🇳🇪 ദേശീയം 🇳🇪
🙏 കര്‍ണാടകയിലെ വിജയപുരയില്‍ തന്റെ നാലു കുഞ്ഞുങ്ങളെ കനാലിലെറിഞ്ഞ ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഇതില്‍ അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളുടെ മൃതദേഹം കണ്ടെടുത്തു. പതിമൂന്ന് മാസം പ്രായമുള്ള ഇരട്ടകളായ ആണ്‍കുട്ടികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
🙏 മഹാ കുംഭമേളയുടെ രണ്ടാം ദിനത്തിലെ അമൃത സ്നാനത്തില്‍ ശ്രദ്ധേയമായി നാഗ സന്യാസിമാരുടെ സാന്നിധ്യം. ത്രിവേണി സംഗമത്തിന് സമീപം നാഗ സന്യാസിമാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
🙏തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം. മധുര സ്വദേശി നവീന്‍ കുമാര്‍ ആണ് മരിച്ചത്. മധുര അവണിയാപുരത്താണ് സംഭവം. ജെല്ലിക്കെട്ടില്‍ കാളയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് ഗുരുതരമായി പരിക്കേറ്റത്.
🙏 പാക് അധീന കശ്മീര്‍ ഇല്ലാതെ ജമ്മു കശ്മീര്‍ അപൂര്‍ണമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ജമ്മു-കശ്മീരിലെ ജനങ്ങളെ ഇന്ത്യന്‍ സര്‍ക്കാരുമായി കൂടുതല്‍ അടുപ്പിക്കുന്നതില്‍ അവിടുത്തെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
🏑 കായികം 🏏
🙏 ഖോ ഖോ ലോകകപ്പില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം. ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ 175-18 നാണ് ഇന്ത്യന്‍ വനിതകള്‍ ദക്ഷിണ കൊറിയയെ തകര്‍ത്തുവിട്ടത്.
🙏ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഇന്ത്യന്‍ ടീമിന്റെ ദയനീയ പ്രകടനത്തിന് പിന്നാലെ ടീം അംഗങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍പ്പേര്‍ത്താനുള്ള നീക്കവുമായി ബിസിസിഐ.