പരിശോധകരെ ഞെട്ടിച്ച് മട്ടണ്‍ കടുവ ആക്രമണം വീണ്ടും

Advertisement

വയനാട്. പുൽപ്പള്ളി അമരക്കുനിയിൽ തെരച്ചിൽ തുടരുന്നതിനിടെ വീണ്ടും ആടിനെ കൊന്ന് കടുവ. അംഗൻവാടിക്ക് സമീപം ചന്ദ്രൻ പെരുമ്പറമ്പിലിന്റെ ആടിനെയാണ് കടുവ പിടികൂടിയത്. ഇന്നലെ രാത്രി 11:30 യോടെയാണ് സംഭവം. ഒരാഴ്ചയ്ക്കിടെ അഞ്ചാമത്തെ ആടാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്. ഇന്നലെ രാത്രി ഊട്ടി കവല പ്രദേശത്ത് തെർമൽഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്നതിടെയാണ് കടുവ ആക്രമണം. തുടർച്ചയായി മൂന്നാം ദിവസമാണ് കടുവ ആടിനെ കൊല്ലുന്നത്. ആടുകളെ ലക്ഷ്യമിട്ടിരിക്കുന്നതിനാല്‍ ഇതിന് മട്ടണ്‍ കടുവ എന്ന വിളപ്പേരുണ്ട്