കൊച്ചി. ആളാവാന്‍ നോക്കിയതിന് പണി വാങ്ങി ബോബി ചെമ്മണ്ണൂര്‍. ഇന്നലെ ജാമ്യം നേടിയിട്ടുംപുറത്തിറങ്ങാതിരുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പുറത്തിറങ്ങാതിരുന്നതിന് ഇന്ന് ഉച്ചക്ക് 12 മണിക്കകം വിശദീകരണം നല്‍കണം. മാധ്യമ ശ്രദ്ധക്കുവേണ്ടി നാടകം കളിക്കരുത്. ജാമ്യം റദ്ദാക്കാന്‍ കോടതിക്ക് കഴിയും. അറസ്റ്റിനും ഉത്തരവിടും. കോടതി ബോബിയുടെ വക്കീലന്മാരെ വിളിപ്പിച്ചതോടെ മിന്നല്‍വേഗത്തില്‍ ജയിലില്‍നിന്നും ബോബി പുറത്തിറങ്ങി.
അതേസമയം ഇന്നലെ ജാമ്യം ലഭിച്ചിട്ടും ബോണ്ട് ഒപ്പിടാതെ ബോബിചെമ്മണ്ണൂര്‍ ജയിലില്‍ തുടര്‍ന്നത് വിവാദമായിരുന്നു. ഇന്ന് പുറത്തിറങ്ങിയ ബോബി റിമാന്‍ഡില്‍ ജയിലില്‍ തുടരേണ്ടി വരുന്നവരുടെ പ്രശ്നം പഠിച്ച് പരിഹരിക്കാനാണ് താന്‍ ജയിലില്‍ തുടര്‍ന്നതെന്ന വിചിത്രവാദമാണ് ബോബി മാധ്യമങ്ങളോട് പറഞ്ഞത്. കോടതിയെ അപമാനിക്കുന്ന നടപടിയാണ് ബോബിയുടേതെന്ന് കോടതി വിലയിരുത്തി. ബോബി റിമാന്‍ഡ് തടവുകാരുടെ വക്കാലത്ത് എടുക്കേണ്ട. അതിനിവിടെ നീതിന്യായവ്യവസ്ഥയുണ്ട്. ബോബിക്കെതിരെ വീണ്ടും നടപടിക്കുള്ള സാധ്യതയാണ് തെളിയുന്നത്.
ജയിലിന് പുറത്ത് ബോബിയെ സ്വീകരിക്കാനും റാലി നടത്താനും അടക്കം നടത്തിയ നാടകം പൊലീസ് ഇടപെട്ട് പിരിച്ചുവിട്ടു.