പാലക്കാട്. ബൈക്ക് യാത്രക്കാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം.മുതുപ്പുളളി സ്വദേശി രഞ്ജിത്ത്,വടക്കേക്കര സ്വദേശി ഇ.പി രഞ്ജിത്ത് എന്നിവരെയാണ് കൊലപ്പെടുത്താന്‍ ശ്രമം നടന്നത്. കാറിടിച്ച് നിലത്ത് വീണ ഇരുവരേയും ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു.വധശ്രമത്തിന് പൊലീസ് കേസെടുത്തു
ഇന്നലെ രാത്രി 8 മണിയോടെ പെരിങ്ങോട് കറുകപുത്തൂര്‍ പാതയിലാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മുതുപ്പുളളി സ്വദേശി രഞ്ജിത്ത്,വടക്കേക്കര സ്വദേശി ഇ.പി രഞ്ജിത്ത് എന്നിവരെ കാറില്‍ വന്ന അഞ്ചംഗ സംഘം ഇടിച്ചു വീഴ്ത്താന്‍ ശ്രമിക്കുകയായിരുന്നു. നിലത്ത് വീണ ഇരുവരേയും ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ആക്രമണത്തില്‍ യുവാക്കള്‍ക്ക് തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റു.
സംഭവത്തില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു,മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.