മലപ്പുറം: എടക്കരയിൽ കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു.മൂത്തേടത്ത് ഉച്ചക്കുളം ഊരിലെ സരോജിനി(52)യാണ് കൊല്ലപ്പെട്ടത്. വനത്തോട് ചേര്‍ന്ന ഭാഗത്ത് ആടിനെ മേയ്ക്കാന്‍ പോയപ്പോഴാണ് കാട്ടാന ഇവരെ ആക്രമിച്ചത്.രാവിലെ 11.30തോടെ ആയിരുന്നു സംഭവം. ഒപ്പമുള്ളവര്‍ ഓടി രക്ഷപ്പെട്ടു.സരോജിനിയെ എടുത്തെറിയുകയായിരുന്നു. മൃതദേഹം നിലമ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞയാഴ്ചയാണ് മണി എന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട യുവാവ് കൊല്ലപ്പെട്ടത്.