തിരുവനന്തപുരം. മുഖ്യമന്ത്രി പിണറായി വിജയനെ പടനായകനായി വിശേഷിപ്പിച്ചു
വീണ്ടും വാഴ്ത്തു പാട്ട്.കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാർ ഗാനം ആലപിക്കും.മുൻപ്
സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാതിരുവാതിര വിവാദമായിരുന്നു.
പാറശാലയിലെ മെഗാതിരുവാതിര ട്രോളോട് ട്രോളാവുകയും പാർട്ടിക്കുള്ളിൽ വിവാദമാവുകയും ചെയ്തതാണ്.
പിന്നാലെയാണ് പിണറായി സ്തുതിയുമായി അടുത്ത ഗാനം.ഗാനം ഒരുക്കിയത് സെക്രട്ടറിയേറ്റിലെ സിപിഐഎം
അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് വേണ്ടി. ഗാനത്തിന്റെ പേര് തന്നെ ‘കാവലാൾ’
മുഖ്യമന്ത്രിയെ വേദിയിൽ ഇരുത്തി 100 വനിതാ ജീവനക്കാർ ഗാനം ആലപിക്കും.ധനവകുപ്പ് ഉദ്യോഗസ്ഥനായ പൂവത്തൂർ ചിത്രസേനൻ രചിച്ച ഗാനത്തിൽ കൊവിഡിലും പ്രകൃതി ദുരന്തങ്ങളിലും രക്ഷകൻ എന്നും പരാമർശമുണ്ട്
അടിയന്തരാവസ്ഥയിൽ അടിച്ചോടിച്ച ദേഹവുമായി രക്തമേറ്റ വസ്ത്രമിട്ട സഭയിലേക്കു വന്നയാളെന്നും വാഴ്ത്തുന്നു
വ്യക്തിപൂജയെ തള്ളിപ്പറഞ്ഞിട്ടുള്ള പാർട്ടിയിൽ മറ്റൊരു സമ്മേളനകാലത്താണു മുഖ്യമന്ത്രിക്കു വ്യക്തിപൂജ ചെയ്തുകൊണ്ടുള്ള ഗാനം വരുന്നത് വിവാദങ്ങൾക്ക് വഴി വെയ്ക്കും.