നെയ്യാറ്റിന്‍കരയില്‍ വീട്ടുകാര്‍ സമാധി ഇരുത്തിയെന്ന് അവകാശപ്പെടുന്ന ഗോപന്‍സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച് പരിശോധന നടത്തണമെന്ന ആര്‍ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി പരിശോധന സ്വാഭാവിക നടപടിക്രമമാണെന്ന് വ്യക്തമാക്കി. ഗോപന്‍ സ്വാമിയുടെ ഭാര്യ സുലോചനയാണ് സമാധി സ്ഥലം പൊളിക്കാനുള്ള ആര്‍ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
ഭര്‍ത്താവ് മരിച്ചെന്ന് ഭാര്യ സുലോചന അറിയിച്ചപ്പോള്‍ മരണസര്‍ട്ടിഫിക്കറ്റെവിടെ എന്ന് ഹൈക്കോടതി ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കാമെന്ന് വ്യക്തമാക്കിയ കോടതി കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും അതിന് പൊലീസിന് അധികാരമുണ്ടെന്നും വ്യക്തമാക്കി. 41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാന്‍ അനുവദിക്കണമെന്നും വിശ്വാസത്തെ വ്രണപ്പെടുത്താനാണ് പൊലീസ് നീക്കമെന്നും ഗോപന്‍സ്വാമിയുടെ കുടുംബം ആരോപിച്ചിരുന്നു. ഹര്‍ജി കോടതി അടുത്തയാഴ്ച പരിഗണിക്കും.