കൊച്ചി. ജാമ്യം നൽകിയിട്ടും പുറത്തിറങ്ങാൻ വൈകിയ സംഭവത്തിൽ ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് ചോദിച്ച് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകൻ. സകല ഷോകളും അനാവശ്യവര്‍ത്തമാനവും നിര്‍ത്താമെന്ന് അപേക്ഷിച്ച് കഷ്ടിച്ച് തലയൂരി ബോബി.
.മാധ്യമ പട വന്ന് ചുറ്റിയപ്പോൾ സംഭവിച്ചു പോയതാണ് പ്രതികരണം എന്ന് ബോബി
എന്താണ് ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണമെന്ന് കോടതി
മെട്രോയുടെ പണി നടക്കുന്നതിനാൽ ഇന്നലെ ട്രാഫിക് ബ്ലോക്ക് ഉണ്ടായിരുന്നു എന്ന് ബോബി
നിരുപാധികം മാപ്പപേക്ഷിക്കാന്‍ തയ്യാറെന്ന് ബോബി ചെമ്മണ്ണൂരിനുവേണ്ടി അഭിഭാഷകന്‍ അറിയിച്ചു.
ട്രാഫിക് ബ്ലോക് കാരണമാണ് സമയത്ത് എത്താനാകാതിരുന്നതെന്നും വിശദീകരണം
കോടതിയെ അപമാനിക്കുന്നതാണ് ബോബി ചെമ്മണ്ണൂരിന്റെ നടപടിയെന്ന് ഹൈക്കോടതി
സംഭവിച്ച കാര്യങ്ങളിൽ സങ്കടമുണ്ടെന്ന് ബോബി ചെമ്മണ്ണൂർ
നീതിന്യായ വ്യവസ്ഥയോട് ബോബി ചെമ്മണ്ണൂർ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നുവെന്ന് ഹൈക്കോടതി
ജയിലിനു പുറത്തേക്ക് വന്നത് ഒളിമ്പിക്സിന് സ്വർണ്ണ മെഡൽ കിട്ടിയതു പോലെയെന്ന് ഹൈക്കോടതി
അഭിഭാഷകന്‍ കൂടി പ്രശ്‌നത്തിലാകരുതെന്ന് ഹൈക്കോടതി ജഡ്ജി പി വി കുഞ്ഞികൃഷ്ണന്‍ മുന്നറിയിപ്പുനല്‍കി.
ഇനി ദ്വയാര്‍ത്ഥ പ്രയോഗങ്ങൾ ഉണ്ടാവില്ല. നിരുപാധികം മാപ്പുപറയുന്നു. ഈ പ്രശ്നങ്ങൾ ബിസിനസിനെ ബാധിച്ചിട്ടില്ല. ഒരാളെ വേദനിപ്പിക്കാൻ മനപ്പൂർവ്വം ഒന്നും പറഞ്ഞിട്ടില്ല. ഹണി റോസിനെ ഇനിയും ഉദ്ഘാടനത്തിന് വിളിക്കും. സെലിബ്രിറ്റിയെ വിളിച്ചതിലൂടെയുള്ള പബ്ലിസിറ്റി ആയിരുന്നു ലക്ഷ്യം. മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും ബോബി ചെമ്മണ്ണൂർ പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. മറ്റു തടവുകാരുടെ പ്രശ്നങ്ങൾ ഉള്ളത് കൊണ്ടല്ല ജയിലിൽ നിന്ന് ഇരങ്ങാതിരുന്നത്. ഒരുപാട് പേർ ചെറിയ കേസുകളിൽ അകപ്പെട്ടവരുണ്ട്. നിവരവധി പേർ സഹായം ചോദിച്ചു. ബോച്ചെ ഫാൻസ് സഹായം ചെയ്തു വരുന്നുണ്ട്. കോടതിയെ ധിക്കരിച്ചിട്ടില്ല. കോടതിയോട് ബഹുമാനം മാത്രമാണുള്ളത്. ഒരാളെയും വിഷമിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഏതെങ്കിലും തരത്തിൽ വേദനിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുകയാണെന്നും ഭാവിയിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കുമെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.