ഷർട്ട് , വിവാദത്തിൽ നിലപാട് കടുപ്പിച്ച് ശിവഗിരി മഠം

Advertisement

തിരുവനന്തപുരം. ക്ഷേത്ര ദർശനത്തിന് പുരുഷൻമാർ ഷർട്ട് മാറ്റണമെന്ന ആചാരത്തിനെതിരെ പ്രചാരണം നടത്താൻ ശിവഗിരി മഠം.. ദേവസ്വം ബോർഡ് ആസ്ഥാനത്തേയ്ക്ക് വെള്ളിയാഴ്ച ആചാര പരിഷ്കരണ യാത്ര നടത്തും.. ദേവസ്വം ബോർഡിന് നിവേദനം സമർപ്പിക്കാനും തീരുമാനിച്ചതായി ശിവഗിരി മഠം പ്രസിഡൻ്റ് സച്ചിദാനന്ദൻ സ്വാമി പറഞ്ഞു

ഷർട്ട് – വിവാദത്തിൽ നിലപാട് കടുപ്പിക്കുകയാണ് ശിവഗിരി മഠം.. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് വെള്ളിയാഴ്ച പദയാത്ര നടത്തും.. ആചാര പരിഷ്‌കരണ പദയാത്ര എന്നാണ് പേര് നൽകിയിട്ടുള്ളത്.. ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ച് ദര്‍ശനം നടത്താന്‍ അനുമതി നല്‍കണം, ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ശാന്തി നിയമനത്തിൽ ജാതി വിവേചനം അവസാനിപ്പിക്കുക, ശ്രീനാരായണ ഗുരുവിന്റെ പുസ്തകങ്ങൾ ക്ഷേത്രങ്ങളിൽ പ്രദർശിപ്പിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പദയാത്ര. ശിവഗിരി മഠത്തിലെ സന്യാസിമാരുടെ നേതൃത്വത്തിലാകും പദയാത്ര.

രാവിലെ 10 മണിക്ക് തിരുവനന്തപുരം ശ്രീനാരായണ ഗുരു പാർക്കിൽ നിന്ന് തുടങ്ങുന്ന പദയാത്ര തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തിന് മുന്നിൽ അവസാനിക്കും. ശിവഗിരി മഠത്തിൻ്റെ ആഭിപ്രായത്തിൽ മുഖ്യമന്ത്രി അനുകൂല പ്രതികരണമാണ് നടത്തിയത്.. എന്നാൽ NSS ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും, ബിജെപിയും ഇതിനെതിരെ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്

LEAVE A REPLY

Please enter your comment!
Please enter your name here