തിരുവനന്തപുരം. വിവാദമായ വനനിയമഭേദഗതി ബിൽ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ ഉണ്ടാവില്ല.
ബില്ലിലെ വ്യവസ്ഥകൾ വിവാദമായ പശ്ചാത്തലത്തിലാണ് ഒഴിവാക്കിയതെന്നാണ് സൂചന.തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഒരു കാരണവശാലും ബിൽ അവതരിപ്പിക്കാൻ സമ്മതിക്കില്ലെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. നിയമസഭയുടെ ബജറ്റ് സമ്മേളനം വെള്ളിയാഴ്ച തുടങ്ങും.
1967ലെ വനനിയമം ഭേദഗതി ചെയ്യാനുള്ള സംസ്ഥാന സർക്കാരിൻ്റെ നീക്കത്തിനെതിരെ
രാഷ്ട്രീയ പാർട്ടികളും മത- സമുദായ സംഘടനകളും കർഷകരും ഒരുപോലെ രംഗത്ത് വന്നിരുന്നു.മന്ത്രിസഭ അംഗീകരിച്ച കരട് ബില്ലിലെ വ്യവസ്ഥകളാണ് ബില്ലിന് വിവാദഛായ നൽകിയത്.
രാഷ്ട്രീയ തിരിച്ചടി ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് വന ബിൽ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ നിന്ന് ഒഴിവാക്കിയത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ച ബില്ലുകളിൽ വനം ബില്ലില്ല. ബിൽ സഭയിൽ വരുമോ എന്ന് കാര്യോപദേശക സമിതി യോഗം നിശ്ചയികുമെന്ന് സ്പീക്കർ എ എന്‍ എംസീര്‍ പറഞ്ഞു.
വന ബിൽ ഒഴിവാക്കിയ തീരുമാനത്തെ പ്രതിപക്ഷം സ്വാഗതം ചെയ്തു . വെള്ളിയാഴ്ച്ച ഗവർണറുടെ
നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം തുടങ്ങും. ഫെബ്രുവരി 7 നാണ് ബജറ്റ് അവതരണം