പത്തനംതിട്ട. പീഡനകേസിൽ 9 പ്രതികൾ മാത്രമാണ് പിടിയിലാകാനുള്ളതെന്ന് പോലീസ്. ഇതുവരെ 47 പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞെന്ന് ഡിവൈഎസ്പി എസ് നന്ദകുമാർ അറിയിച്ചു.
വിദേശത്തുള്ള രണ്ട് പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയെന്നും ഡിവൈഎസ്പി പറഞ്ഞു.അതേസമയം പ്രതികൾ പിടിയിലാകുന്നത് വൈകുന്നു എന്ന് ആന്റോ ആൻറണി എംപി കുറ്റപ്പെടുത്തി
5 പോലീസ് സ്റ്റേഷനുകളിലായി 31 എഫ്ഐആറുകൾ ആണ് പത്തനംതിട്ട പോക്സോ കേസിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇതിൽ അഞ്ച് പ്രതികൾ പ്രായപൂർത്തിയാകാത്തവരാണ്.ഇലവുംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിലെ കേസിൽ
ഒരു പ്രതിയെ ഇന്ന് ചെന്നൈയിൽ നിന്നാണ് പിടികൂടിയത്.
പ്രതികളിൽ ചിലർ ഒന്നിലധികം കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. വിദേശത്തുള്ള പ്രതികളെയും ഉടൻ പിടികൂടുമെന്ന് അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി എസ് നന്ദകുമാർ.
പത്തനംതിട്ട, മലയാലപ്പുഴ, പന്തളം, ഇലവുംതിട്ട എന്നീ പോലീസ് സ്റ്റേഷനുകൾക്ക് പുറമേ തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലം സ്റ്റേഷനിലും ഒരു എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഈ കേസിലെ പ്രതിയും അറസ്റ്റിൽ ആയിട്ടുണ്ട്. ഷെൽട്ടർ ഹോമിൽ പാർപ്പിച്ചിരിക്കുന്ന അതിജീവിതയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് വ്യക്തമാക്കി.അതേസമയം കേസന്വേഷണം മെല്ലപ്പൊക്കാണെന്ന് പത്തനംതിട്ട എംപി ആന്റണി കുറ്റപ്പെടുത്തി