കൊച്ചി. പെരുമ്പാവൂരിൽ ബംഗ്ലാദേശി യുവതി പിടിയിൽ. ബിഹാർ സ്വദേശി ശക്തികുമാറിനൊപ്പം താമസിച്ചുവന്ന തസ്ലീമയാണ് പെരുമ്പാവൂർ പോലീസിന്റെ പിടിയിലായത്. ഇവർ കുറെയധികം നാളുകളായി പെരുമ്പാവൂർ കണ്ടംതറയിൽ താമസിച്ചുവരുന്നുണ്ട്. യുവതിക്ക് എറണാകുളം ജില്ലയുടെ പല ഭാഗങ്ങളിലും താമസ കേന്ദ്രങ്ങൾ ഉണ്ട്. ഇവിടെയെല്ലാം മാറിമാറിയാണ് ഇവർ കഴിയുന്നത്. പെരുമ്പാവൂർ കണ്ടംതറയിൽ നിന്നുമാണ് ഇപ്പോൾ പോലീസിന്റെ പിടിയിലായത്. അതിഥി തൊഴിലാളികൾക്കിടയിൽ ബംഗ്ലാദേശി യുവതി താമസിച്ചു വരുന്നു എന്നുള്ള വിവരം പെരുമ്പാവൂരിലെ രഹസ്യാന്വേഷണ വിഭാഗമാണ് കണ്ടെത്തിയത്. പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്ന ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഇപ്പോൾ എടിഎസ് ക്രൈംബ്രാഞ്ച് തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും ഇവരെ ചോദ്യം ചെയ്യാനായി പോലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.