നെയ്യാറ്റിൻകരയിൽ കല്ലറയ്ക്കുള്ളിൽ ഗോപൻ സ്വാമിയുടെ മൃതദേഹം,കഴുത്തറ്റം വരെ ഭസ്മം മൂടിയ നിലയിൽ

Advertisement

നെയ്യാറ്റിൻകര: കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കൊടുവിൽ  നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ വിവാദമായ സമാധി കല്ലറ തുറന്നു. കല്ലറയ്ക്കുള്ളിൽ
മൃതദേഹം ഇരിക്കുന്ന നിലയിൽ ആയിരുന്നു. കഴുത്തറ്റം വരെ ഭസ്മം മൂടിയിട്ടുണ്ടായിരുന്നു. മറ്റ് ചില പൂജാ സാമഗ്രികളും കല്ലറയ്ക്കുള്ളിൽ ഉണ്ടായിരുന്നു.മൃതദേഹംഗോപൻ സ്വാമിയുടേത് തന്നെയെന്ന് ഉറപ്പിക്കാൻ സാക്ഷികളെ പോലീസ് എത്തിച്ചു.ഇൻക്വസ്റ്റ് നടപടികൾ നടത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ ലേക്ക് പോസ്റ്റ്മാർട്ടം നടത്തും.  ഗോപൻ സ്വാമിയെന്ന ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപൻ (മണിയൻ _ 69) സമാധാ യായതെന്ന് വെളളിയാഴ്ചയാണ് മക്കൾ പോസ്റ്റർ പതിപ്പിച്ചത്.സംഭവം അറിഞ്ഞ നാട്ടുകാർ ഇതിൽ സംശയം പ്രകടിപ്പിച്ച് പരാതി നൽകിയതോടെയാണ് യത് വിവാദമായത്. പോലീസ് സ്ഥലത്തെത്തിയപ്പോൾ നാട്ടുകാർ സംഘം ചേർന്ന് തടഞ്ഞു.  സംഭവത്തിൽ ഹിന്ദു ഐക്യവേദിയും വി എസ് ഡി പി യും ആദ്യ ഘട്ടത്തിൽ വീട്ടുകാർക്ക് ഒപ്പം ചേർന്നിരുന്നു. വിശ്വാസത്തിൻ്റെ പേരിൽ ആളുകൾ സംഘടിച്ചെത്തിയതോടെ മറ്റ് നടപടികൾ ഒഴിവാക്കി പോലീസ് പിൻ വാങ്ങിയതിനെ തുടർന്ന് സംഘർഷം ഒഴിവായി.
ഗോപന്‍സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച് പരിശോധന നടത്തണമെന്ന ആര്‍ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യം ഇന്നലെ  ഹൈക്കോടതി അനുവദിക്കാതിരുന്നതിനെ തുടർന്നാണ് ഇന്ന് കല്ലറ തുറന്നത്. മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി പരിശോധന സ്വാഭാവിക നടപടിക്രമമാണെന്ന് വ്യക്തമാക്കി. ഗോപന്‍ സ്വാമിയുടെ ഭാര്യ സുലോചനയാണ് സമാധി സ്ഥലം പൊളിക്കാനുള്ള ആര്‍ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
ഭര്‍ത്താവ് മരിച്ചെന്ന് ഭാര്യ സുലോചന അറിയിച്ചപ്പോള്‍ മരണസര്‍ട്ടിഫിക്കറ്റെവിടെ എന്ന് ഹൈക്കോടതി ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കാമെന്ന് വ്യക്തമാക്കിയ കോടതി കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും അതിന് പൊലീസിന് അധികാരമുണ്ടെന്നും വ്യക്തമാക്കി. 41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാന്‍ അനുവദിക്കണമെന്നും വിശ്വാസത്തെ വ്രണപ്പെടുത്താനാണ് പൊലീസ് നീക്കമെന്നും ഗോപന്‍സ്വാമിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇനി പോസ്റ്റ് മാർട്ടവും ആന്തരിക അയവങ്ങളുടെ പരിശോധനാ ഫലവും പുറത്ത് വന്നെങ്കിൽ മാത്രമേ എങ്ങനെ മരിച്ചു എന്ന് അറിയാനാകു.

Advertisement