തിരുവനന്തപുരം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം തളളാതെ മുഖ്യമന്ത്രി
പിണറായി വിജയൻ. മത്സരിക്കണോയെന്ന് താനല്ല തീരുമാനിക്കേണ്ടത്.പാർട്ടിക്ക് ഇക്കാര്യത്തിൽ നിയതമായ നിലപാട് ഉണ്ടെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 2026ൽ മുന്നണിയെ നയിക്കില്ലേ എന്ന ചോദ്യം പലതവണ ഉയർന്നിട്ടും മുഖ്യമന്ത്രി
നിഷേധിച്ചില്ല
പാർട്ടിയുടെ നേതൃസമിതികളിൽ നിന്ന് ഒഴിയാൻ 75 വയസ് പ്രായപരിധി, നിയമ സഭയിലെ മത്സരത്തിനുളള രണ്ട് ടേം
നിബന്ധന. ഈ സാഹര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും മത്സരിക്കുമോ ഇല്ലയോ എന്ന തരത്തിലുളള
ചർച്ചകൾ സി.പി.ഐ.എമ്മിലും പുറത്തും അഭ്യൂഹങ്ങൾ ശക്തമാണ്.അഭ്യൂഹങ്ങൾ ഒരുപരിധി വരെ ഇല്ലാതാക്കുന്ന മറുപടിയാണ്
മുഖ്യമന്ത്രി നൽകിയത്
2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി അല്ലാതെ ആര് നയിക്കുമെന്ന ചോദ്യം ആവർത്തിച്ചിട്ടും മത്സര സാധ്യത നിഷേധിച്ചില്ല
മുഖ്യമന്ത്രി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നുളള പി.വി.അൻവറിൻെറ
പ്രതികരണത്തെ പിണറായി പരിഹസിക്കുകയും ചെയ്തു