കോട്ടയം .നഗരസഭയുടെ അക്കൗണ്ടില്‍ കോടികൾ കാണാനില്ലെന്ന് ആരോപണം. 211.89 കോടി രൂപ കാണാനില്ലെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത്.കോട്ടയം നഗരസഭാ തനത് ഫണ്ട് കൈകാര്യം ചെയ്ത തിൽ പൊരുത്തക്കേട് എന്നാണ് ആരോപണം. പൊരുത്തക്കേട് കണ്ടെത്തിയത് മുനിസിപ്പൽ വിജിലൻസ് വിഭാഗം നടത്തിയതാണെന്നും സൂചന. നഗരസഭയിൽ രേഖപ്പെടുത്തിയ ചെക്കുകൾ ബാങ്ക് അക്കൗണ്ടിൽ എത്തിയില്ലെന്നാണ് ആരോപണം. വിഷയം നഗരസഭായോഗത്തിൽ പ്രതിപക്ഷനേതാവ് ഷീജാ അനിൽ ഉന്നയിച്ചു. സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ. കഴിഞ്ഞവർഷം പെൻഷൻ ഫണ്ട് ഒരു ജീവനക്കാരൻ തട്ടിയെടുത്തിരുന്നു. ഈ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് പുതിയ ആരോപണം.