തൃശ്ശൂര്‍.ഇരിങ്ങാലക്കുട ചിൽഡ്രൻസ് ഹോമിൽ കുട്ടിയെ തലക്ക് അടിച്ചുകൊന്നു. ഇരിങ്ങാലക്കുട സ്വദേശി അഭിഷേകാണ് കൊല്ലപ്പെട്ടത് ഇന്ന് രാവിലെ ചുറ്റികകൊണ്ട് സഹവാസി തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇന്നു വീണ്ടും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും 16 വയസ്സുകാരന്‍ 17 വയസ്സ് ഉള്ള അഭിഷേകിനെ കൊലപ്പെടുത്തുകയുമായിരുന്നു. അഭിഷേകിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നിലവില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Home News Breaking News ഇരിങ്ങാലക്കുട ചിൽഡ്രൻസ് ഹോമിൽ കുട്ടിയെ സഹവാസി ചുറ്റികയ്ക്ക് തലക്ക് അടിച്ചുകൊന്നു