2025 ജനുവരി 16 വ്യാഴം
BREAKING NEWS
👉 തൃശൂർ രാമവർമ്മ പുരത്തെ സർക്കാർ ചിൽഡ്രൻസ് ഹോമിൽ ഇരിങ്ങാലക്കുട സ്വദേശി അഭിഷേക് ( 17 ) തലയ്ക്ക് ചുറ്റിക കൊണ്ട് അടിയേറ്റ് മരിച്ചു.
👉കുട്ടികൾ തമ്മിൽ നിലനിന്ന തർക്കമാണ് ഇന്ന് രാവിലെ കൊലയിലേക്ക് നയിച്ചത്.17കാരനാണ് കൊല നടത്തിയത്.
👉മോഷണശ്രമം തടയുന്നതിടെ ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റു.മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടിൽ വെച്ച് ഇന്ന് പുലർച്ചെ 2.30നായിരുന്നു സംഭവം.
👉കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കൊടുവിൽ നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ വിവാദമായ സമാധി കല്ലറ തുറന്നു.
👉നെയ്യാറ്റിൻകരയിൽ കല്ലറയ്ക്കുള്ളിൽ ഗോപൻ സ്വാമിയുടെ മൃതദേഹം കാവിവസ്ത്രങ്ങൾ പുതപ്പിച്ച് കഴുത്തറ്റം വരെ ഭസ്മം മൂടിയ നിലയിൽ
👉കല്ലറയ്ക്കുള്ളിൽ
മൃതദേഹം ഇരിക്കുന്ന നിലയിൽ ആയിരുന്നു.
👉ഇൻക്വസ്റ്റ് നടപടികൾ നടത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ ലേക്ക് പോസ്റ്റ്മാർട്ടം നടത്തും.
👉ഇനി പോസ്റ്റ് മാർട്ടവും ആന്തരിക അയവങ്ങളുടെ പരിശോധനാ ഫലവും പുറത്ത് വന്നെങ്കിൽ മാത്രമേ എങ്ങനെ മരിച്ചു എന്ന് അറിയാനാകു.
🌴 കേരളീയം 🌴
🙏 വയനാട്ടിലെ ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. മൂന്ന് വഞ്ചന കേസുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കാനാണ് തീരുമാനം. പത്രോസ് താളൂര്‍, സായൂജ്, ഷാജി എന്നിവര്‍ നല്‍കിയ പരാതികളിലെ കേസുകളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക.
🙏വനംനിയമ ഭേദഗതി നീക്കം ഉപേക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍.നിലവിലെ ഭേദഗതിയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നും ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ഷകര്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന ഒരു നിയമവും നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
- 🙏 ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിച്ച് ഹൈക്കോടതി. നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ ജാമ്യം ലഭിച്ചശേഷവും ജയിലില്‍ നിന്നും ഇറങ്ങാത്ത നടപടിയില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത് കേസും തീര്‍പ്പാക്കി.
🙏 വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലില്‍ സൗകര്യമൊരുക്കിയെന്ന ആക്ഷേപത്തില്‍ അന്വേഷണത്തിന് ഉത്തരവ്. വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് വേണമെന്ന് മുഖ്യമന്ത്രി ജയില്‍ ഡിജിപിയെ വിളിച്ചു വരുത്തി നിര്‍ദ്ദേശം നല്‍കി. സംഭവം ജയില്‍ ആസ്ഥാന ഡിജിപി അന്വേഷിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
🙏 പത്തനംതിട്ട പീഡനക്കേസില്‍ ഇതുവരെ 51 പേര്‍ അറസ്റ്റിലായി. പ്രതികളുടെ എണ്ണം 60 ആയി ഉയര്‍ന്നു. ചിലര്‍ ഒന്നിലേറെ കേസുകളില്‍ പ്രതികളാണെന്നും വിദേശത്തുളള രണ്ടു പേര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയെന്നും പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാര്‍ പറഞ്ഞു.
🙏 ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് നാളെ ആചാര പരിഷ്‌കരണ യാത്ര എന്ന പേരില്‍ പദയാത്ര നടത്തുമെന്ന് ശിവഗിരി മഠം. ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പദയാത്രക്ക് നേതൃത്വം നല്‍കും.
🙏കാട്ടാക്കട അശോകന്‍ വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. 1 മുതല്‍ 5 വരെയുള്ള പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും, 7, 10,12 പ്രതികള്‍ക്ക് ജീവപര്യന്തവും 50,000 പിഴയുമാണ് കോടതി വിധിച്ചത്. കേസിലെ 8 പ്രതികളും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. 2013 ലാണ് സിപിഎം പ്രവര്‍ത്തകനായ അശോകനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്നത്.
🙏 റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട മകനെ രക്ഷിക്കാനായി മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി തൃശൂര്‍ കുറാഞ്ചേരി സ്വദേശി ജയിന്റെ പിതാവ്. യുദ്ധത്തില്‍ പരിക്കുപറ്റി മോസ്‌കോയില്‍ ചികിത്സയില്‍ കഴിയുകയാണ് ജെയിന്‍. ഇലക്ട്രിക്കല്‍ ജോലി വാഗ്ദാനം ചെയ്താണ് മകനെ റഷ്യയില്‍ എത്തിച്ചതെന്ന് പിതാവ് പറയുന്നു.
🙏 കൊച്ചി തീരത്തുനിന്ന് 25,000 കോടിയുടെ ലഹരി മരുന്നു പിടികൂടിയ കേസില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് തിരിച്ചടി. കേസില്‍ അറസ്റ്റിലായ ഇറാനിയന്‍ പൗരന്‍ സുബൈറിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കി. പാക്കിസ്ഥാനില്‍ നിന്നുള്ള സംഘം ഇന്ത്യയിലേക്ക് ലഹരി കടത്തി എന്നായിരുന്നു എന്‍സിബിയുടെ കണ്ടെത്തല്‍.
🇳🇪 ദേശീയം 🇳🇪
🙏 നാഗ്പുരില്‍ നിരവധി വിദ്യാര്‍ഥിനികളെ പീഡനത്തിനിരയാക്കിയ കരിയര്‍ കൗണ്‍സിലിങ് വിദഗ്ധന്‍ അറസ്റ്റില്‍. കൗണ്‍സിലിങ്ങിന്റെ മറവിലായിരുന്നു ഇയാള്‍ ലൈംഗികാതിക്രമം നടത്തിവന്നത്.
🙏എസ്ബിഐ ഉപഭോക്താക്കളോട് ഒരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ട് അയക്കുന്നതായുള്ള മെസേജ് വ്യാജം. 9980 രൂപയുടെ എസ്ബിഐ നെറ്റ്ബാങ്കിംഗ് റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കാനായി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്ന എപികെ ഫയലാണ് സന്ദേശത്തിനൊപ്പം പ്രചരിക്കുന്നത്. എന്നാല്‍ ഈ സന്ദേശം വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു.
🇦🇺 അന്തർദേശീയം 🇦🇽
🙏 15 മാസം പിന്നിട്ട ഗാസ യുദ്ധത്തിനു വിരാമമിട്ട് വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേലും ഹമാസും അംഗീകരിച്ചു. ഇതോടെ 15 മാസം നീണ്ട യുദ്ധം അവസാനിക്കും. 6 ആഴ്ചത്തെ വെടിനിര്‍ത്തലിനാണ് ധാരണ. ബന്ദികളുടെയും പലസ്തീന്‍ തടവുകാരുടെയും മോചനത്തിനും ധാരണയായിട്ടുണ്ടെന്നാണ് വിവരം. 94 ഇസ്രയേലി തടവുകാരാണ് ഹമാസിന്റെ പക്കലുളളത്. 1000 പലസ്തീനി തടവുകാരെയായിരിക്കും ഇസ്രയേല്‍ കൈമാറുക.
🙏 മിഠായികളും ചെറികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ഭക്ഷ്യ വസ്തുക്കളിലും ഫ്രൂട് ഡ്രിങ്കുകളിലും സ്ട്രോബെറി ഫ്ലേവറുള്ള മില്‍ക് ഷേക്കുകളിലും നിറം നല്‍കാനായി ലോകവ്യാപകമായി ഉപയോഗിക്കുന്ന റെഡ് ഡൈ നമ്പര്‍- 3 എന്ന രാസവസ്തുവിന് നിരോധനം ഏര്‍പ്പെടുത്തി അമേരിക്ക.
🏏 കായികം 🏏
🙏ഖോ ഖോ ലോകകപ്പില്‍ ഇറാനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് വമ്പന്‍ ജയം. തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ 100-16 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ വനിതകള്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്.
🙏ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ എക്കാലത്തെയും ഉയര്‍ന്ന സ്‌കോര്‍ കുറിച്ച് വനിതാ ടീം പുതിയ ചരിത്രം സൃഷ്ടിച്ചു. ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെയും പ്രതിക റാവലിന്റെയും സെഞ്ചുറികളുടെ ബലത്തില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യന്‍ വനിതകള്‍ 50 ഓവറില്‍ 435 റണ്‍സടിച്ചു. അഞ്ചുവിക്കറ്റ് നഷ്ടത്തിലായിരുന്നു ഇന്ത്യയുടെ കൂറ്റന്‍സ്‌കോര്‍.