എല്ലാ കോടതികളിലും പുരുഷന്മാർക്കും സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡേഴ്സിനും പ്രത്യേക ടോയ്ലറ്റുകൾ വേണമെന്ന് സുപ്രിം കോടതി

Advertisement

ന്യൂഡെല്‍ഹി.എല്ലാ കോടതികളിലും പുരുഷന്മാർക്കും സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡേഴ്സിനും പ്രത്യേക ടോയ്ലറ്റുകൾ വേണം.ടോയ്ലറ്റ് സംവിധാനം ഉറപ്പാക്കാൻ സംസ്ഥാന സർക്കാരുകൾക്കും ഹൈക്കോടതികൾക്കും സുപ്രീംകോടതിയുടെ നിർദ്ദേശം.ശൗചാലയങ്ങൾ, വിശ്രമമുറി കേവലം സൗകര്യങ്ങൾ ക്കായി അല്ലെന്നും മനുഷ്യവകാശത്തിന്റെ ഭാഗമാണെന്നും കോടതിയുടെ നിരീക്ഷണം.ശൗചാലയ നിർമ്മാണത്തിനും പരിപാലനത്തിനും സംസ്ഥാന സർക്കാരുകൾ ഫണ്ട് അനുവദിക്കണമെന്നും കോടതി. നാലുമാസത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതികളും സംസ്ഥാനങ്ങളും തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം.