ജയിലിൽ ബീഡി കച്ചവടം,അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ പിടിയില്‍

Advertisement

തൃശൂര്‍.വിയ്യൂർ ജയിലിൽ വീണ്ടും ബീഡി കച്ചവടം വിയൂർ അതീവ സുരക്ഷാ ജയിലിൽ കച്ചവടം. ജയിൽ ജീവനക്കാരൻ അറസ്റ്റിൽ

അറസ്റ്റിലായത് അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ ഷംസുദ്ദീൻ കെപി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് സൂപ്രണ്ടിനെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഷംസുദ്ദീന്റെ ബാഗിൽ നിന്ന് രണ്ടു പാക്കറ്റ് ബീഡിയും അഞ്ചു പാക്കറ്റ് ബീഡി സോക്സിൽ പൊതിഞ്ഞ നിലയിലും 5 പാക്കറ്റ് ബീഡി കിടക്കക്ക് നിന്നും കണ്ടെടുക്കുകയായിരുന്നു

ജയിൽ ജീവനക്കാരുടെ വിശ്രമമുറിയിലായിരുന്നു ഷംസുദ്ദീൻ. പ്രതികൾക്ക് ജയിലിൽ ബീഡി നൽകുകയും ബന്ധുക്കളുടെ കയ്യിൽ നിന്ന് പുറത്തുവച്ച് പണം വാങ്ങുന്നതും ആയിരുന്നു രീതി എന്നാണ് പ്രാഥമിക നിഗമനം. ഒരു വർഷം മുമ്പും ജയിലിൽ ബീഡി കച്ചവടം നടത്തിയ ജീവനക്കാരെ പിടികൂടിയിരുന്നു