ഓണ്‍ലൈന്‍ തട്ടിപ്പ്, ജസ്റ്റിസിനും പോയി 90 ലക്ഷം

Advertisement

കൊച്ചി. ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ ലാഭം വാഗ്ദാനം ചെയ്ത് മുൻ കേരള ഹൈക്കോടതി റിട്ടയേർഡ് ജഡ്ജിയിൽ നിന്ന് 90 ലക്ഷം രൂപ തട്ടിയെടുത്തു. റിട്ടയേർഡ് ജസ്റ്റിസ് ശശിധരൻ നമ്പ‍്യാർക്കാണ് പണം നഷ്ടമായത്.

ജഡ്ജിയുടെ അനുമതിയില്ലാതെ മൊബൈൽ നമ്പർ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ ചേർത്തു. പിന്നീട് ഇതുവഴിയാണ് ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്. പണമയക്കേണ്ട ലിങ്ക് വാട്സാപ്പ് ഗ്രൂപ്പിൽ നൽകി. എം ശശിധരൻ നമ്പ്യാർ ഇതുവഴി പണം അയക്കുകയും ചെയ്തു. ഘട്ടം ഘട്ടമായി ജഡ്ജിയിൽ നിന്നും ഇവർ 90 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.

പരാതിയിൽ രണ്ട് പേർക്കെതിരേ തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ഇവരുടെ മേൽവിലാസം എന്നും പോലീസിന് ഇതുവരെ ലഭ്യമായിട്ടില്ല. സൈബർ പോലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടാൻ ആകും എന്ന് പ്രതീക്ഷയിലാണ് പോലീസ്. ഓൺലൈൻ ട്രേഡ് വഴി പണം വാഗ്ദാനം ചെയ്ത നടത്തുന്ന തട്ടിപ്പ് വർദ്ധിച്ചുവരികയാണ്

LEAVE A REPLY

Please enter your comment!
Please enter your name here