കണ്ണൂര്‍. വിവാഹ ആഘോഷത്തിനിടെ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ചതിനെ തുടർന്ന് 22 ദിവസം പ്രായമായ കുഞ്ഞിന് ആരോഗ്യ പ്രശ്നമെന്ന് പരാതി.
കണ്ണൂർ തൃപ്പങ്ങോട്ടൂരിലെ അഷ്‌റഫ് -ഷഫാന ദമ്പതികളുടെ കുഞ്ഞിന് ശാരീരിക അസ്വസ്ഥതയുണ്ടായെന്നാണ് പരാതി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ കുഞ്ഞ് ചികിത്സയിലാണ്. ബന്ധുക്കൾ നൽകിയ പരാതിയിൽ കൊളവല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം കുട്ടിയുടെ ആരോഗ്യ നില പൂർവ്വ സ്ഥിതിയിൽ ആയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുഞ്ഞിനുണ്ടായ അസ്വസ്ഥതക്ക് കാരണം പടക്കം പൊട്ടിച്ചതാണെന്ന് സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്ന് കുഞ്ഞിനെ പരിശോധിച്ച ഡോക്ടർ പറഞ്ഞു.