തിരുവനന്തപുരം. നെയ്യാറ്റിന്‍ കര ഗോപന്‍ സ്വാമിയുടേത് സ്വാഭാവിക മരണം എന്ന് വിലയിരുത്തല്‍. നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം ആശുപത്രിയിലെത്തിച്ച് നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലാണ് ഇത് വെളിവായത്. കഴുത്തുവരെ ഭസ്മവും മറ്റ് സുഗന്ധ ദ്രവ്യങ്ങളും മൂടിയ നിലയിലായിരുന്നു. ഇവയുടെ അംശം ശ്വാസകോശത്തില്‍ കണ്ടെത്തിയിട്ടില്ല. അതും മരണശേഷമാണ് സമാധി യിരുത്തിയതെന്ന് വ്യക്തമാക്കുന്നു. ആന്തരികാവയവ ശാസ്ത്രീയ പരിശോധനയുടെ ഫലം വന്നാലേ പൂര്‍ണമായും ദുരൂഹത ഇല്ലാതാകൂ. കണ്ടത്തെൽ പ്രാഥമിക പോസ്റ്റ്മോർട്ടം പരിശോധനയിൽ.
കോടതിനിര്‍ദ്ദേശം അനുസരിച്ചാണ് ഇന്ന് അധികൃതര്‍ മൃതദേഹം ഏറ്റെടുത്തത്. പ്രദേശത്ത് ശാന്തമായ അന്തരീക്ഷമായിരുന്നു.