ആലപ്പുഴ.വഴിയടച്ച് വേദികെട്ടിയുള്ള സിപിഎം സമ്മേളനത്തിന് പരോക്ഷ വിമർശനവുമായി മുൻ മന്ത്രി ജി സുധാകരൻ. സമരം ചെയ്യുന്നവർ ഗതാഗത നിയമം പാലിക്കണമെന്ന് സുധാകരൻ. സഹകരണ വകുപ്പ് ഏറ്റെടുക്കുമ്പോൾ എല്ലാം കൊള്ളയടിക്കപ്പെട്ട നിലയിലായിരുന്നു. പാവപ്പെട്ടവരെ സഹായിക്കാൻ പത്ത് പൈസയില്ലായിരുന്നു. സർക്കാർ പണം മുടക്കിയാണ് വി എസ് സർക്കാർ സഹകരണ മേഖലയെ സംരക്ഷിച്ചത്. പുതിയ തലമുറയായാലും പഴയ തലമുറ ആയാലും ഇശ്ചാശക്തിയുള്ളവർക്കേ വിജയിക്കാനാവൂ.
രാഷട്രീയത്തിലും അങ്ങനെ തന്നെയാണ്. സർക്കാർ സർവീസ് എന്നതുപോലെ രാഷ്ട്രീയത്തിലും പ്രായപരിധി വന്നു. ഈ പ്രായപരിധി കഴിഞ്ഞവർ എങ്ങനെ ജീവിക്കുന്നു എന്നറിയണ്ടേ. ഭാര്യയുടെ പെൻഷനും ചികിത്സാസഹായം കിട്ടുന്നത് കൊണ്ട് താൻ ജീവിച്ചു പോകുന്നു. പെൻഷൻ കിട്ടും. ഇതൊന്നും ഇല്ലാത്തവർ എന്ത് ചെയ്യുന്നു എന്നറിയണ്ടേയെന്നും ജി സുധാകരൻ. വിലക്കയറ്റം രൂക്ഷമാണ്. വിലവിവരപട്ടിക വക്കണമെന്നത് പാലിക്കുന്നില്ല. പല കടകൾ പല വില വാങ്ങുന്നു. ഇതെന്താ വെള്ളരിക്ക പട്ടണമോ എന്നും സുധാകരൻ.
കേരള ബാങ്ക് റിട്ടയേഴ്സ് അസോസിയേഷൻ കൂട്ട ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജി സുധാകരൻ